നിതാഖാത്തിലൂടെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ വര്‍ധിച്ചു തൊഴില്‍ മന്ത്രി

നിതാഖാത് പദ്ധതിയിലൂടെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ അനുപാതം ഉയര്‍ത്താന്‍ സാധിച്ചതായി തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ഇക്കണോമിക്‌സ് ആന്റ് അഡ്മിനിസ്‌ട്രേഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിലാളികളൂടെ അനുപാതം ഏഴ് ശതമാനമായിരുന്നു.
ഇപ്പോഴത് 15.6 ശതമാനമായി. സ്വകാര്യമേഖലയില്‍ 750000 സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കാനും നിതാഖാത് പദ്ധതിയിലുടെ കഴിഞ്ഞതായി തൊഴില്‍ മന്ത്രി പറഞ്ഞു.
തൊഴിലില്ലാത്തവരെ സംബന്ധിച്ച് സെന്‍സസ് വകുപ്പിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും പക്കലുള്ള കണക്കില്‍ വിത്യാസങ്ങളുണ്ട്. സെന്‍സസ് ബോര്‍ഡിന്റെ പക്കലുള്ള കണക്ക് പ്രകാരം തൊഴിലില്ലാത്തവരുടെ എണ്ണം 650000 ആണ്. തൊഴില്‍മന്ത്രാലയം തൊഴിലന്വേഷകര്‍ക്കായുള്ള ഹാഫിസ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണ് അവലംബിക്കുന്നത്. സെന്‍സസ് സമിതി തൊഴിലില്ലാത്തവരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നിര്‍വചനമനുസരിച്ചാണ് തരം തിരിച്ചിരിക്കുന്നതെന്നും ഇതാണ് വ്യത്യാസത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
നിതാഖാത് പദ്ധതിയില്‍ സൗദി തൊഴില്‍ മേഖലയെ വിവിധ മേഖലകളായി തിരിച്ചിട്ടുണ്ട്. രണ്ടാം നിതാഖാത് പദ്ധതിയില്‍ സ്വകാര്യമേഖലയില്‍ പത്ത് ലക്ഷത്തിലധികം സ്വദേശികള്‍ 3000ത്തിലധികം റിയാലിനു മുകളില്‍ വേതനം വാങ്ങുന്നവരാണെന്ന് വ്യക്തമായിട്ടുണ്ട്. 3000ത്തിനു താഴെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 74000 പേര്‍ മാത്രമാണ്. വേതന സുരക്ഷയോടൊപ്പം സ്വദേശിവത്കരണം നടപ്പിലാക്കിയതിന്റെ ഫലമാണിതെന്നും ആദില്‍ ഫഖീഹ് ചൂണ്ടിക്കാട്ടി. മൂന്നാം നിതാഖാത്ത് പദ്ധതി റജബ് ഒന്നു (ഏപ്രില്‍ 20) മുതല്‍ ആരംഭിക്കും. ഇതോടെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കാനാകും. ഒരു ലക്ഷം തൊഴിലന്വേഷകരെയും തൊഴില്‍ മേഖലയില്‍ നേതൃസ്ഥാനത്തുള്ളവരെയും പഠിപ്പിക്കാനും ആവശ്യമായ പരിശീലനം നല്‍കാനും ലക്ഷ്യംവെച്ച് തൊഴില്‍ മന്ത്രാലയം ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
യോഗ്യരും പരിശീലനം സിദ്ധിച്ചവരുമായ ആളുകളുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഈ പദ്ധതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. സ്വദേശി യുവാക്കള്‍ക്കും നല്ല തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതികളെല്ലാം. 2015 ല്‍ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചു നിരവധി ശ്രമങ്ങള്‍ ഈ രംഗത്തുണ്ടാകും.
വിവിധ വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍ മേഖല നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കാനും പരിപാടിയുണ്ട്. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വ്യജതൊഴില്‍ നിയമനമായി കണക്കാക്കി നടപടി കൈകൊള്ളുന്ന കാര്യം തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി പഠിച്ചുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha