നിയന്ത്രണങ്ങളെല്ലാം മാറി; ദുബായ് വീണ്ടും തിരക്കിലേക്ക്, ബീച്ചുകളിലും ഷോപ്പിംഗ് മാളുകളിലും തിരക്കോട് തിരക്ക്

നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ദുബായ് പഴയ നിലയിലേക്ക്. രാത്രി 11 മുതല്‍ രാവിലെ 6 മണിവരെയുള്ള യാത്രാ നിയന്ത്രണങ്ങള്‍ കൂടി കഴിഞ്ഞ ദിവസം ഭരണകൂടം ഒഴിവാക്കിയിരുന്നു. ഇതോടു കൂടി നഗരത്തില്‍ വീണ്ടും തിരക്ക് വര്‍ധിച്ചു. ഷോപ്പിംഗ് മാളുകളിലും ഭക്ഷണശാലകളിലും 12 വയസിന് താഴെയും 60 വയസിന് മുകളിമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കിയിരുന്നു. യാത്രാനിയന്ത്രണം നീക്കിയതോടെ ഇതര എമിറേറ്റുകളില്‍ നിന്നുള്ളവര്‍ സംഘമായി എത്തിത്തുടങ്ങി.
കാറില്‍ മൂന്നുപേരുടെ യാത്രയ്ക്കാണ് അനുമതിയെങ്കിലും കുടുംബാഗങ്ങള്‍ ഒന്നിച്ചുള്ള യാത്രയ്ക്കും വിലക്കില്ല. മെട്രോ സര്‍വീസും പഴയതുപോലെയായി. മാര്‍ച്ച് 26 മുതലാണ് ദുബായയില്‍ ലോക്ഡൗണ്‍ തുടങ്ങിയത്. അതിന് ശേഷം ഘട്ടഘട്ടമായി നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിരുന്നു. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണര്‍ന്നുവെങ്കിലും സുരക്ഷാ മുന്‍ കരുതലിലാണ് ഇപ്പോഴും നഗരം. ആള്‍ക്കൂട്ടമുള്ളിടത്ത് സാമൂഹിക അകലം ഓര്‍മിപ്പിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ട്. ദുബായ് ഫ്രെയിം, സ്‌കീ ദുബായ്, തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ തിരക്കുണ്ട്. മ്യൂസിയങ്ങളും തിയേറ്ററുകളും തുറന്നിട്ടുണ്ച്. ഷാര്‍ജയിലും ഷോപ്പിംഗ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും ജിമ്മുകളും തുറന്നു. എന്നാല്‍ അബുദാബിയില്‍ പ്രവേശന വിലക്കുണ്ട്.
നിയന്ത്രണങ്ങളില്ലാതാക്കി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോറോണ രോഗഭീതിയില്‍ നിന്നും മുക്തമല്ല ദുബായ്. ഒരു മാസക്കാലമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ന്യൂസ് ലാന്‍ഡില്‍ പോലും പിന്നീട് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു മാസക്കാലം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ അതിര്‍ത്തികല്‍ തുറന്നത്. അപ്പോഴേക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. ന്യൂസ്്‌ലാന്‍ഡ് പോലും നല്‍കാതിരുന്ന ഇളവുകളാണ് ദുബായില്‍ നല്‍കിയിരക്കുന്നത്. ഇതിന്റെ ഫലമെന്താണെന്ന് കാത്തിരുന്നു കാണേണ്ടി വരും.
https://www.facebook.com/Malayalivartha






















