Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

പ്രവാസി മലയാളികളെ കാത്തിരുന്നത് ഏറെ നൊമ്പരപ്പെടുത്തുന്ന ആ വാർത്ത; കളിക്കൂട്ടുകാരായി കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒരുമിച്ചുതന്നെ, ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ...

25 SEPTEMBER 2020 01:14 PM IST
മലയാളി വാര്‍ത്ത

സൗദിയുടെ ദേശീയദിനാഘോഷങ്ങൾക്കുപിന്നാലെ പ്രവാസി മലയാളികളെ കാത്തിരുന്നത് ഏറെ നൊമ്പരപ്പെടുത്തുന്ന വാർത്തയായിരുന്നു. കളിക്കൂട്ടുകാരായി കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒരുമിച്ചുതന്നെ പോവുകയുണ്ടായി. ഇന്നലെ (വ്യാഴം) പുലർച്ചെ ദമാം- അൽഖോബാർ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേരും തൽക്ഷണം മരിക്കുകയായിരുന്നു. ഇവരുടെ ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ സൗദിയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തുകയുണ്ടായി.

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മദ് സനദ്, വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ്, താനൂർ കുന്നുംപുറം സ്വദേശി തൈക്കാട്ട് വീട്ടിൽ സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് എന്നിവരാണ് ദമാം ദഹ്റാൻ മാളിനടുത്ത് ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് ഉണ്ടായ അപകടത്തിൽ മരിച്ചത്. മൂന്നു പേരും ഒരേ വയസുകാരുമാണ്(22). ഇവർ മൂവരും മൂന്നു ജില്ലയിൽ നിന്നുള്ളവരാണെങ്കിലും ഒരുമിച്ച് പഠിച്ചവരും വളർന്നവരുമാണ്. എന്നാൽ കാത്തിരുന്നത് വളരെ ഏറെ നൊമ്പരപ്പെടുത്തുന്ന വാർത്തയാണ്. ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് വൈകിയുറങ്ങിയ ദമാമിലെ മലയാളികൾ ഉണർന്നപ്പോൾ യുവാക്കളുടെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടുണർന്നത്.

അതേസമയം സൗദി ദേശീയദിനാഘോഷ പരിപാടികൾ ആസ്വദിക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സമ്മതത്തോടെ ഒരേ വാഹനത്തിലാണ് മൂവരും അൽഖോബാറിലേക്ക് യാത്രതിരിച്ചത്. രാത്രി വളരെ വൈകി അൻസിഫ് കട അടച്ചതിന് ശേഷമാണ് ഖോബാറിലേക്ക് പോയത്. രണ്ട് സഹോദരങ്ങളും രണ്ടു സഹോദരിമാരും ഉണ്ട് അൻസിഫിന്. അഞ്ചു പേരും സഹോദരി ഭർത്താവും ദമാമിൽ തന്നെയാണ്. പിതാവിന്റെ കൂടെത്തന്നെയാണ് ജോലിചെയ്തു വന്നിരുന്നത്. ഷെഫീഖിന് രണ്ടു സഹോദരങ്ങളും ഒരു സഹോദരിയും ആണുള്ളത്. ഷെഫീഖ്, മൂത്ത സഹോദരനും ഒരുമിച്ച് ഒരു കമ്പനിയിലാണ് ജോലി ചെയ്തത്.

അതോടൊപ്പം തന്നെ മുപ്പതിലധികം വർഷമായി ദമാമിൽ ഉള്ള അദ്ദേഹം ഏറെ പ്രതീക്ഷകൾ നൽകി വളർത്തിയ മകന്റെ വിയോഗം വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയാണ്. സനദിന്റെ കുടുംബവും ദമാമിൽ തന്നെയാണുള്ളത്. ബഹ്റൈനിലാണ് സനദ് നിലവിൽ പഠിക്കുന്നത്. ഇവർ ഓടിച്ചിരുന്ന കാർ ഹൈവേയിൽ നിന്ന് പാരലൽ റോഡിലേക്കിറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. മുന്നുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലകസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ കുറവ്..  (3 minutes ago)

12​ ​മാ​വോ​യി​സ്റ്റു​ക​ളെ​ ​സു​ര​ക്ഷാ​സേ​ന​ ​വ​ധി​ച്ചു  (16 minutes ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഇന്ന് ലഭിക്കും.  (25 minutes ago)

കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍....  (38 minutes ago)

ലോക്ഭവൻ കേരളമെന്നാക്കി ബോർ‌ഡ് സ്ഥാപിച്ചു  (40 minutes ago)

രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു  (1 hour ago)

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (1 hour ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (2 hours ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (2 hours ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (2 hours ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (2 hours ago)

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ  (3 hours ago)

രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു,  (3 hours ago)

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (3 hours ago)

Malayali Vartha Recommends