Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിമാനത്താവളത്തിലെ ശുചിമുറിയിൽ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ കുഞ്ഞ്; ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിച്ച് അറബ് രാഷ്ട്രം, ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവം വഴിത്തിരിവിലേക്ക്, പ്രവാസികളായ മാതാപിതാക്കളെ കണ്ടെത്തി

24 NOVEMBER 2020 11:39 AM IST
മലയാളി വാര്‍ത്ത

ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഖത്തർ തലകുനിക്കേണ്ടി വന്നതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചതുമായ സംഭവം വഴിത്തിരിവിലേക്ക്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ കുഞ്ഞിനെ കണ്ടെടുത്തതിനെ തുടർന്ന് വനിതാ യാത്രക്കാരെ പരിശോധിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. ഇതേതുടർന്ന് മാതാപിതാക്കളെ കണ്ടെത്താനുള്ള കർശന താക്കീതും അധികൃതർ നൽകിയിരുന്നു. ഇപ്പോഴിതാ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞതായി അധികൃതർ.

ഇരുവരും ഏഷ്യന്‍ സ്വദേശികളാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ രാജ്യം വിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഏഷ്യന്‍ രാജ്യക്കാരിയായ കുഞ്ഞിന്റെ അമ്മ മറ്റൊരു ഏഷ്യക്കാരനുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം മാലിന്യപെട്ടിയില്‍ ഉപേക്ഷിച്ച ശേഷം യുവതി രാജ്യം വിട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.

കുഞ്ഞിന്റെ പിതാവിനെ ദോഹയില്‍ തന്നെ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. യുവതിയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും പ്രസവിച്ച ഉടന്‍ മൊബൈല്‍ ഫോണില്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ അയച്ച ശേഷം മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച വിവരവും രാജ്യം വിടുകയാണെന്ന സന്ദേശവും യുവതി അയച്ചിരുന്നതായും ഇയാള്‍ അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിനിടെ പറഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ ഇയാളാണ് പിതാവെന്നും തെളിഞ്ഞു.

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് ശുചിമുറിയിലെ മാലിന്യപെട്ടിയില്‍ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി കുഴിച്ചിട്ട നിലയില്‍ നവജാതശിശുവിനെ കണ്ടെടുത്തത്. ഏറെ വിവാധനങ്ങൾ സൃഷ്‌ടിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയാണ് ഉത്തരവിട്ടത്. അടിയന്തര മെഡിക്കല്‍ പരിചരണം നല്‍കിയ ശേഷം പെണ്‍കുഞ്ഞ് ശിശുപരിപാലന കേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends