Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയ പതിനാറുകാരൻ: ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ഏറെ ദൂരം നടന്ന് ഒരു വീട്ടിൽ കയറി വെള്ളം ചോദിച്ചു... ശരീരം തളരുന്നെന്ന് പറഞ്ഞ് വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി, വീട്ടിലേയ്ക്ക് കടന്ന പ്രതിയെ കുടുക്കിയത് ആ ഒരൊറ്റ ചോദ്യത്തിൽ....


ആൽത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശോഭാ ജോണടക്കം 8 പ്രതികളെയും വെറുതെ വിട്ടു


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും


കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്

നാട്ടിലെത്തി ആറ് മാസം കഴിഞ്ഞവരുടെ ശ്രദ്ധയ്ക്ക്; ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ലെന്ന് അധികൃതർ, ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കി

13 JANUARY 2021 02:55 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നിരവധി പ്രതിസന്ധികളാണ് പ്രവാസികൾക്ക് നൽകിയത്. ലോക്ക് ഡൗൺ തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ ജോലിയില്ലാതെ കുടുങ്ങിയത് നിരവധിപേരാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ ഒട്ടനവധി പ്രവാസികൾ പല സംഘടനകളുടെയും സഹായത്താൽ നാട്ടിൽ എത്തിച്ചേർന്നു. പ്രതിസന്ധികളിലെല്ലാം നെഞ്ചോട് ചേർത്ത പ്രവാസലോകം കണ്ടതിൽ വച്ച് ഏറെ ദയനീമായ കാഴ്ചകളായിരുന്നു അത്. എന്നാൽ പ്രതിസന്ധികളിൽ പോലും പ്രവാസികൾക്കായി ഒട്ടനവധി ഇളവുകളാണ് ഗൾഫ് മേഖല നൽകിയത്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങരുത്. ഇങ്ങനെ വരുന്ന പക്ഷം വിസ റദ്ദാകുന്നതാണ്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിക്കുകയുണ്ടായി. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകൾ ഒഴിവാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു . ഈ നയത്തിൽ ഏറെ ആശങ്കയിലാണ് പ്രവാസികൾ.

മാത്രമല്ല, നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ അവസാനം മുതലാണ് അധികൃതർ ഈ നിയമത്തിൽ താൽക്കാലിക ഇളവ് നൽകിയത്. ഈ ഇളവ് പ്രകാരം സ്പോൺസറുടെ സമ്മതപത്രം ഉണ്ടെങ്കിൽ ഇക്കാലയളവ് കഴിഞ്ഞവർക്കും ഒമാനിലേക്ക് തിരികെയെത്താൻ സാധിച്ചിരുന്നു. എന്നാൽ നാട്ടിൽ നിൽക്കുന്ന ഒമാൻ വിസയുള്ള പ്രവാസികൾക്ക് ഈ നയം വലിയ തിരിച്ചടിയാണ് നൽകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയ പതിനാറുകാരൻ: ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം  (12 minutes ago)

വിനോദയാത്ര പോയ എഴംഗ മലയാളിസംഘം തടാകത്തിൽ  (22 minutes ago)

  ഗുരുവായൂരപ്പന് കാണിക്കയായി 12 പവനിലേറെ  (29 minutes ago)

ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും  (32 minutes ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്  (36 minutes ago)

ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി  (1 hour ago)

വിഎംആർ ഫിലിംസിൻറെ ബാനറിൽ രാകേഷ് ഗോപൻ രചനയും സംവിധാനവും ചെയ്യുന്ന 'തിമിംഗല വേട്ട' റിലീസിനൊരുങ്ങുന്നു...  (1 hour ago)

. കനത്ത പുകമഞ്ഞിൽ വ്യോമഗതാഗതം സ്തംഭിച്ചു..  (1 hour ago)

ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....  (2 hours ago)

മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് ജില്ലാ കോടതി  (2 hours ago)

അപ്രതീക്ഷിത ധനലാഭം, സാഹിത്യ രംഗത്ത് നേട്ടം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം!  (3 hours ago)

ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്....  (3 hours ago)

യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതി  (3 hours ago)

ഭാരത് ഭവൻ കലാലയ ചെറുകഥാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു  (3 hours ago)

തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകൽ ശോഭാ ജോണിൻ്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  (4 hours ago)

Malayali Vartha Recommends