Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഒമാനും യുഎഇയും ആ തീരുമാനത്തിലേക്ക്; ഇനിയും കാത്തിരുന്നാൽ പണി പാളും, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടി, ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടി എമിറേറ്റ്സ്

09 JULY 2021 03:20 PM IST
മലയാളി വാര്‍ത്ത

കൊറോണ നൽകിയ വേദനകൾ മറികടന്ന് പ്രവാസികൾ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. എന്നാൽ കാത്തിരിപ്പുകൾ നീറുന്ന വേദനയായി മാറുന്ന കാഴ്ചകളാണ് കാണുവാൻ സാധിക്കുന്നത്. തികച്ചിൻ നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.....

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിത കാലത്തേക്ക് നീട്ടിയാതായി റിപ്പോർട്ട്. ഇന്ത്യയടക്കം 24 രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഒമാനിലേക്ക് പ്രവേശന വിലക്ക് ഉള്ളത് .ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും യാത്രാവിമാന സര്‍വീസില്ല എന്നും അതികൃതർ അറിയിച്ചു.

അതോടൊപ്പം തന്നെ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കുന്നതായി എമിറാത്തി വിമാനക്കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയുടെ യുഎഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

അതുകൂടാതെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പുറമേ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ ഇന്ത്യയില്‍ ചിലവഴിക്കുകയോ ഇന്ത്യയിലൂടെ സഞ്ചരിക്കുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എമിറേറ്റ്സ് അറിയിക്കുകയുണ്ടായി. പുതുക്കിയ കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച യുഎഇ പൗരന്‍മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ ഉടമകള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയും യാത്രയ്ക്ക് അനുമതി നല്‍കുകയും ചെയ്തേക്കാം എന്നും വിമാനക്കമ്പനി പറഞ്ഞു.

ആയതിനാൽ തന്നെ എമിറേറ്റ്സ് വിമാനങ്ങള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കുള്ള നിര്‍ദേശങ്ങളും വിമാനക്കമ്പനി പുറപ്പെടുവിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ഭാവിയിലെ വിമാനയാത്രയ്ക്കായി സൂക്ഷിച്ച്‌ വയ്ക്കാമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഒപ്പം മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി. ഭാവിയിലെ യാത്രക്കായി ടിക്കറ്റുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ തങ്ങളെ വിളിക്കേണ്ടതില്ലെന്നും വെബ്സൈറ്റിലെ "കീപ് യുവര്‍ ടിക്കറ്റ്," എന്ന ലിങ്കില്‍ നിന്ന് എല്ലാ വിവരങ്ങളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്ര ചെയ്യാന്‍ തയ്യാറാകുമ്ബോള്‍ ബുക്കിംഗ് ഓഫീസുമായി ബന്ധപ്പെടാമെന്നും എമിറേറ്റ്സ് വ്യക്തമാക്കി.

അതോടൊപ്പം തന്നെ വിമാനം റീ ബുക്ക് ചെയ്യുന്നതിനുമായി ട്രാവല്‍ ഏജന്റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടാമെന്നും വാര്‍ത്താക്കുറിപ്പില്‍ എമിറേറ്റ്സ് അറിയിച്ചു. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജൂണ്‍ 28ന് പ്രഖ്യാപിക്കുകയുണ്ടായി. യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ ബാധിക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ പത്തു ദിവസത്തേക്കാണ് ആദ്യം യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പിന്നീടത് മേയ് 14 വരെ നീട്ടി. അത് തുടര്‍ന്നും നീട്ടി ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഈ മാസം 21 വരെ വിലക്ക് നീളുമെന്നാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (25 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (45 minutes ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (2 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (3 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (3 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (3 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (4 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (4 hours ago)

Malayali Vartha Recommends