ജനങ്ങൾക്ക് സിവില്‍ ഏവിയേഷന്‍റെ മുന്നറിയിപ്പ്; വൈകിട്ട് നാലിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ 'മെക്കുനു' ആഞ്ഞടിക്കും

ഒമാന്‍: പ്രാദേശിക സമയം വൈകിട്ട് നാലിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ സലാലയില്‍ മെക്കുനു കൊടുങ്കാറ്റ് അടിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍റെ മുന്നറിയിപ്പ്. സലാല വിമാനത്താവളം അടുത്ത 24 മണിക്കൂറും കൂടി അടച്ചിടുമെന്ന് പിസിഎ മുൻപ് അറിയിച്ചിരുന്നു. സലാലയിലേക്കുള്ള പ്രധാന റോഡുകള്‍ അടച്ചിട്ടു.
ദോഫാര്‍ മേഖലയിലെ എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അപകട സാഹചര്യമുണ്ടായാല്‍ 8007134 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണമെന്ന് മസ്കറ്റ് ഇന്ത്യന്‍ എംബസി.
https://www.facebook.com/Malayalivartha
























