വിവാഹം കഴിഞ്ഞ് പതിനഞ്ചാം മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു; ബന്ധുക്കളും നാട്ടുകാരും ഇടപെട്ടിട്ടു പോലും വരന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല; കാരണം ഇതാണ്.....

ദുബായില്‍ വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു. വരന്‍ നല്‍കുന്ന പണത്തിന് പെണ്‍കുട്ടിയുടെ പിതാവ് തിരക്കുകൂട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് വിവരം. വിവാഹ കരാര്‍ പ്രകാരം വരന്‍ ഒരു ലക്ഷം ദിര്‍ഹം പെണ്‍കുട്ടിയുടെ പിതാവിന് നല്‍കണം. അതേസമയം കരാര്‍ ഒപ്പിട്ടപ്പോള്‍ത്തന്നെ പകുതി തുക നല്‍കിയിരുന്നു. എന്നാല്‍ വിവാഹശേഷം പണം നല്‍കാന്‍ താമസിച്ചുവെന്ന് ആരോപിച്ചുണ്ടായ പ്രശ്‌നമാണ് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് നീങ്ങിയത്.
വിവാഹ കരാര്‍ പ്രകാരം വരന്‍ ഒരുലക്ഷം ദിര്‍ഹം പെണ്‍കുട്ടിയുടെ പിതാവിന് നല്‍കണം. കരാര്‍ ഒപ്പിട്ടപ്പോള്‍ത്തന്നെ പകുതി തുക നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ ബാക്കി പണം നല്‍കുമെന്ന് മറ്റൊരു കരാറും ഉണ്ടാക്കിയിരുന്നു.
മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായതോടെ വരന്‍ വിവാഹബന്ധം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇത്രയും അത്യാഗ്രഹിയായ ഒരാളുടെ കുടുംബവുമായുള്ള ബന്ധം ശരിയാവില്ലെന്നായിരുന്നു വരന്റെ നിലപാട്. രണ്ടു കൂട്ടരുടെയും ബന്ധുക്കളും ഇടപെട്ടെങ്കിലും നിലപാട് മാറ്റാന്‍ അയാള്‍ തയ്യാറായില്ല. രണ്ടു കൂട്ടരുടെയും ബന്ധുക്കളും പ്രാദേശിക ഭരണകൂടത്തിലെ ചിലരും സാക്ഷികളായിരുന്നു.
https://www.facebook.com/Malayalivartha



























