അബഹ വിമാനത്താവളം ലക്ഷ്യമിട്ട് 'ഡ്രോണ്‍' പറന്നെത്തി; ലക്ഷ്യം പൂർത്തിയാക്കും മുൻപ് തകർത്തെറിഞ്ഞ് അറബ് സഖ്യസേന

ജിദ്ദ: തെക്കന്‍ സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വന്ന ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തതായി റിപ്പോർട്ടുകൾ. യമനിലെ ഹൂതി വിമതരാണ് ഇതിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പകല്‍ അബഹയിലേക്ക് വന്ന ഡ്രോണ്‍ വിജയകരമായി തകര്‍ത്തുവെന്നും വിമാനത്താവളം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സഖ്യസേന വക്താവ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഡ്രോണ്‍ അയച്ച യമന്‍ സആദയിലുള്ള ഹൂതികളുടെ താവളം സഖ്യസേന തകര്‍ത്തു.
https://www.facebook.com/Malayalivartha



























