മുന്നറിയിപ്പില്ലാതെ റോഡ് ലൈന്‍ മാറ്റി; അബുദാബിയിലെ അപ്രതീക്ഷിത വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം

അബുദാബിയില്‍ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മഹ്‌വി പാലത്തിനു സമീപത്തെ റൗണ്ട് എബൗട്ടിനുശേഷം ഉണ്ടായ അപകടത്തില്‍ അറബ് രാജ്യക്കാരായ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.
മുന്നറിയിപ്പില്ലാതെ പെട്ടെന്ന് റോഡ് ലൈന്‍ മാറിയതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ. സെന്‍ട്രല്‍ ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ലാ ബിന്‍ ബാറക് അല്‍ ദാഹിരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.
മരിച്ചവരുടെ മൃതദേഹം അബുദാബി ഖലീഫാ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയതായും തിരക്കേറിയ റോഡില്‍ പെട്ടെന്നുള്ള വ്യതിയാനത്തെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























