പ്രവാസികള്‍ക്ക് വൻ തിരിച്ചടി; വിസാ രഹിത സന്ദര്‍ശനം നടത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കി

ഖത്തറിലേക്ക് വിസാ രഹിത സന്ദര്‍ശനം നടത്തുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പ്രവാസികള്‍ക്ക് വൻ തിരിച്ചടിയായി. ഇന്ത്യന്‍ എമിഗ്രേഷന്‍ ബ്യൂറോയുടെതാണ് ഇത്തരത്തിലൊരു നടപടി.
അവധിക്കാലത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയത്. പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റും മാത്രമുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ തന്നെ ഒരു മാസത്തെ സന്ദര്‍ശനം ഖത്തര്‍ ഗവണ്‍മെന്റ് അനുവദിച്ചിരുന്നു. എന്നാൽ പുതിയ നിയമത്തോടെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരേയും, പ്രായമായ മാതാപിതാക്കളേയും കൊണ്ടുവരാന്‍ ലഭിച്ച മികച്ച അവസരം ഇല്ലാതായി.
വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പ്രായമായവരുടെ കാര്യത്തിലെങ്കിലും പുനരാലോചന വേണമെന്നാണ് പ്രവാസി ആക്ടിവിസ്റ്റുകളുടെ ആവശ്യം.
https://www.facebook.com/Malayalivartha



























