റമദാൻ നാളുകളിൽ കുവൈറ്റിൽ തീപിടിത്തങ്ങളുടെ എണ്ണം കൂടുന്നു; കർശന നിർദ്ദേശങ്ങളുമായി അധികൃതർ

റമദാൻ നാളുകളിൽ കുവൈറ്റിൽ തീപിടിത്തംപോലുള്ള അപകടങ്ങള്‍ കൂടുന്നതിനാല്‍ വീടുകളില്‍ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് അധികൃതരുടെ നിര്‍ദേശം. ജനറല്‍ ഫയര്‍ഫോഴ്സ് ഡിപ്പാർട്മെന്റാണ് ഇതുസംബന്ധിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയത്.
വീടുകളില്‍ തീപിടിത്തമുണ്ടായ നിരവധി സംഭവങ്ങളാണ് റമദാന് തുടങ്ങിയതുമുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുക്കളയിലെ ഇലക്ട്രിക് പാചക സംവിധാനങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍, മൈക്രോ ഓവന് എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം ഉപയോഗിക്കണം. ശക്തമായ ചൂടും അതിനിടയില്‍ തിരക്കുപിടിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കൂട്ടും. തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങള്‍ എല്ലാ വീടുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























