കുവൈറ്റിൽ പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം; നിയമലംഘനം നടന്നാൽ സ്ഥാപങ്ങൾക്കും ഉടമസ്ഥർക്കും നേരെ കർശന നടപടി; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ജൂണ്‍ ഒന്നുമുതല്‍ പകല്‍ സമയങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കും ഉടമസ്ഥർക്കും നേരെ കർശന നടപടികൾ ഉണ്ടാകുമെന്നു മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി, സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
കടുത്ത വേനല്‍ ആരംഭിക്കുന്ന ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ജോലിചെയ്യുന്നതിനുള്ള നിരോധനം നിലനില്‍ക്കുക. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ ജോലി സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) നൽകിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവരുടെ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാവിലെയോ അല്ലെങ്കില്‍ വൈകുന്നേരമോ ജോലി സമയം ക്രമീകരിച്ചു നല്‍കുവാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























