തെരേസ മേയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ഡൊണാൾഡ് ട്രംപ്; അമേരിക്കൻ പ്രെസിഡെന്റ് നാളെബ്രിട്ടണിലേയ്ക്ക്

പ്രധാനമന്ത്രി തെരേസ മേയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ഡൊണാൾഡ് ട്രംപ് നാളെ ബ്രിട്ടൻ സന്ദർശിക്കും. സന്ദര്‍ശനത്തോട് അനുബന്ധിച്ച് ട്രംപിന് താമസമൊരുക്കിയ വെസ്റ്റ് ഫീല്‍ഡിന് പുറത്തും അകത്തുമായി കനത്ത സുരക്ഷയാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
യൂറോപ്യന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് ട്രംപ് ഭരണകൂടം അമിത ചുങ്കം ഏര്‍പ്പെടുത്തിയ വിവാദങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം യു,എസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി തെരേസ മേയാണ് അദ്ദേഹത്തെ ഔദ്യോഗികമായി രാജ്യത്തേക്ക് ക്ഷണിച്ചത്.
എന്നാല്‍ ട്രംപ് അധികാരത്തിലേറിയത് മുതല്‍ വിവിധ വിഷയങ്ങളില്‍ ബ്രിട്ടനുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമുള്ളതിനാല്‍ ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കരുതെന്നാണ് ഒരു വിഭാഗം ആളുകളുടെ ആവശ്യം.
https://www.facebook.com/Malayalivartha

























