ഓസ്‌ട്രേലിയയിലെ കാതറിന്‍ നഗരത്തെ എട്ടുവര്‍ഷക്കാലത്തോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീമന്‍ മുതല പിടിയിലായി; ഭാരം 600 കിലോഗ്രാം; നീളം 4.7 മീറ്റര്‍

ജനവാസ മേഘലയില്‍ എട്ടുവര്‍ഷക്കാലം ഒരു നഗരത്തെ ഭീതിയിലാഴ്ത്തിയ മുതലയെ ഒടുവില്‍ പിടികൂടി. ഓസ്‌ട്രേലിയയിലെ കാതറിന്‍ നഗരത്തില്‍ നിന്നാണ് ഈ ഭീമന്‍ മുതലയെ അധികൃതര്‍ വലയിലാക്കിയത്.
നിരവധി ജീവഹാനിക്ക് കാരണമായ ഈ മുതലയുടെ ഭാരം 600 കിലോഗ്രാമാണ് അതുപൊലെതന്നെ 4.7 മീറ്റര്‍ നീളവും വരും. 2010 മുതലാണ് മുതലയുടെ സാന്നിധ്യം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവനോടെ തന്നെ മുതലയെ പിടികൂടാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുവരികയായിരുന്നു.
എന്നാല്‍ ശ്രമം ഭലംകാണാന്‍ എട്ടുവര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്നു അധികൃതര്‍ക്ക്. പിടികൂടിയ മുതലയ്ക്ക് ഏകദേശം 60 വയസ് പ്രായം വരുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പിടികൂടിയ മുതലയെ ജനവാസകേന്ദ്രത്തിന് സമീപത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി വൈല്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് മേധാവി ട്രേസി ഡല്‍സിഗ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























