രഹസ്യമായി വീഡിയോ കാണാന്‍ സൗകര്യമൊരുക്കി യൂട്യൂബ്: പരതി നോക്കിയാലും ഹിസ്റ്ററി കാണില്ല

യുടൂബില്‍ രഹസ്യമായി വീഡിയോ കാണാന്‍ സൗകര്യമൊരുക്കി അധികൃതര്‍. കാണുന്ന വീഡിയോയുടെ ഹിസ്റ്ററി കാണാനാകില്ല എന്നാണ് പ്രത്യേകത. ഇതിനായി ഗൂഗിള്‍ ക്രോമില്‍ ഉള്ളത് പോലെ മൊബൈല്‍ ആപ്പില്‍ ഇന്‍കൊഗ്‌നിറ്റോ മോഡ് യൂട്യൂബ് ഏര്‍പ്പെടുത്തിയെന്നു വിവിധ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.
ഇനി മുതല്‍ ആപ്പില്‍ ഈ മോഡ് ഓണാക്കി വീഡിയോ കണ്ടാല്‍ അതൊന്നും ബ്രൗസിംഗ് ഹിസ്റ്ററിയില്‍ കാണില്ല. അതിനാല്‍ സ്വകാര്യമായി വിഡീയോ കാണാന്‍ ഇതിലൂടെ സാധിക്കും. ഈ മോഡുള്ള ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും ചില ടെക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























