Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

ഇന്ത്യയിൽ ശ്രീരാമന്റെ പേരിലും രാഷ്ട്രീയ മുതലെടുപ്പ് നടക്കുമ്പോൾ അങ്ങ് യു കെ തെരുവുകളിൽ പതിനായിരങ്ങൾ രാമനാമ ജപവുമായി.... ഭാരത സംസ്ക്കാരം ഒരു പക്ഷെ ഭാരതീയരേക്കാൾ നന്നായി അറിയുന്ന ബ്രിട്ടീഷ് ജനത രാമയാത്രയെ സർവാത്മനാ സ്വീകരിക്കുന്നു. രഥയാത്രക്കിടയിൽ പങ്ക് വെക്കുന്ന മധുര പലഹാരങ്ങൾ ഭക്തിയോടെ ഏറ്റുവാങ്ങുന്നു. റോഡുകള്‍ കീഴടക്കി ആയിരങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നിട്ടും ഒരു പരാതിയും ഉയരുന്നില്ല

30 JULY 2019 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

യുക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്...

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...

എയര്‍ ഇന്ത്യ ദുരന്തം; പൈലറ്റ് വിമാനം തകര്‍ത്തത്? പൈലറ്റ് ബോധപൂര്‍വം വിമാനം തകര്‍ത്തതാണെന്ന് സംശയം

ഇന്ത്യയിൽ ശ്രീരാമന്റെ പേരിലും രാഷ്ട്രീയ മുതലെടുപ്പ് നടക്കുമ്പോൾ അങ്ങ് യു കെ തെരുവുകളിൽ പതിനായിരങ്ങളാണ് രാമനാമം ജപവുമായി സംഘടിക്കുന്നത് . അവിടെ രാഷ്ട്രീയമോ പടലപ്പിണക്കമോ ഒന്നുമില്ല ..ഭാരത സംസ്ക്കാരം ഒരു പക്ഷെ ഭാരതീയരേക്കാൾ നന്നായി അറിയുന്ന ബ്രിട്ടീഷ് ജനത രാമയാത്രയെ സർവാത്മനാ സ്വീകരിക്കുന്നു. രഥയാത്രക്കിടയിൽ പങ്ക് വെക്കുന്ന മധുര പലഹാരങ്ങൾ ഭക്തിയോടെ ഏറ്റുവാങ്ങുന്നു. റോഡുകള്‍ കീഴടക്കി ആയിരങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നിട്ടും ഒരു പരാതിയും ഉയരുന്നില്ല.

റോഡിലൂടെയുള്ള പ്രചാരണങ്ങളും ഘോഷയാത്രയും ഒന്നും യൂറോപ്യൻ തെരുവുകളിലെ പതിവ് കാഴ്ചകൾ ; അല്ലെങ്കിലും രഥയാത്രയ്ക്കു പ്രാദേശിക കൗൺസിലുകൾ അനുമതിയും പിന്തുണയും നൽകുന്നു. മറ്റ് മതങ്ങളെയും സംസ്കാരത്തെയും ബ്രിട്ടീഷ് ജനത ഉൾക്കൊള്ളുന്നതിന്റെ ഉത്തമ ഉദാഹരണമാണ് യു കെ തെരുവുകൾ നിറഞ്ഞു കവിഞ്ഞു നടക്കുന്ന ഈ രാമ രഥയാത്ര . ഒന്നോ രണ്ടോ ദിവസമല്ല ഒരു മാസത്തോളം ഇവിടെ ഇത്തരം രഥയാത്രകൾ തെരുവുകൾ കയ്യടക്കുന്നുണ്ട്. ഓരോ ദിവസത്തെ ഷെഡ്യൂളുകൾ മുൻപ് തന്നെ അറിയിച്ച് കൃത്യമായ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ പൂജാവിധികൾ അതുപോലെ അനുഷ്ടിച്ചാണ് യു കെ യിലും ഇത്തരം യാത്രകൾ സംഘടിപ്പിക്കുന്നത്

മാഞ്ചസ്റ്റർ മേളയും മറ്റും സൗത്ത് ഏഷ്യൻ മേള എന്ന പേരിൽ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ കൂട്ടായ്മായായി വളരുകയാണ്. മികച്ച ബ്രാൻഡുകളുടെ പിന്തുണയും ഇത്തരം മേളകൾക്കുണ്ട്.
പലപ്പോഴും മതത്തിനുപരിയായി സംസ്‌കാരങ്ങളുടെ സമന്വയമായി മാറുന്നുണ്ട് ഇത്തരം കൂട്ടായ്മകൾ. നൃത്തവും പാട്ടുമായി പലപ്പോഴും ഇവിടെ സജീവമാകുന്നത് പാശ്ചാത്യരാണ് .സാധാരണ ഭഗവത് ദർശനത്തിനായി വിശ്വാസികൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ രഥയാത്രയിൽ ഭഗവാൻ ഭക്തർക്കരികിലേക്ക് എത്തുന്നു എന്നാണു വിശ്വാസം.
യു കെ യിൽ പല സ്ഥലങ്ങളിലും ഇത്തരം രഥയാത്രകൾ നടക്കുന്നുണ്ടെങ്കിലും ലണ്ടനിൽ ആണ് രഥയാത്ര വിപുലമായി നടത്തുന്നത് .ബാത്ത്, വാറ്റ്ഫോഡ്, ഈസ്റ്റ്ഹാം, സൗത്താൽ തുടങ്ങിയ സ്ഥലങ്ങളിലും രഥയാത്രകൾ ഉണ്ടെങ്കിലും ജനബാഹുല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ലണ്ടനിലാണ്. ഇസ്കോൺ എന്ന ഹരേ കൃഷ്ണ പ്രസ്ഥാനമാണ് ലണ്ടനിലെ രഥയാത്രക്ക് നേതൃത്വം നൽകുന്നത്. ഇതിൽ പകുതിയിലേറെയും ബ്രിട്ടീഷ് വംശജരായിരിക്കും എന്ന പ്രത്യേകതയുമുണ്ട്. അതിൽ മലയാളികളുടെ എണ്ണം നാമമാത്രമായിരിക്കും എന്നതാണ് ഏറ്റവും രസാവഹമായ വസ്തുത

പ്രധാനമായും മൂന്നു കൂറ്റൻ രഥങ്ങളാണ് ഞായറാഴ്ച ഈസ്റ്റ് ഹാമിൽ പ്രധാന കാഴ്ചയായായത്. ജഗനാഥന്റെയും സുബ്രദയുടെയും ബാലരാമന്റെയും രഥങ്ങൾ വലിക്കാൻ ജനം തിക്കി തിരക്കുക ആയിരുന്നു. പഞ്ചാബിയും തെലുങ്കനും മറാത്തിയും തമിഴനും മലയാളിയും ഒക്കെയുള്ള ആ ജനക്കൂട്ടത്തിൽ പലയിടത്തും ഭസ്മവും കുങ്കുമവും വാരി വിതറി ബ്രിട്ടീഷ് വിശ്വാസികൾ ആവേശം ആകാശത്തോളം ഉയരെയാക്കുകയാണ്. ഇത്തരം ഒരു കൂടിച്ചേരൽ ലണ്ടനിൽ മറ്റെവിടെയും കാണാനാകില്ല.

ഏവരും ഒന്നെന്ന ഈശ്വര സങ്കൽപ്പമാണ് രഥയാത്രയിലൂടെ സാധ്യമാകുന്നത്. ഒരിക്കൽ പങ്കെടുക്കുന്നവർ പിന്നീട് ആരുടേയും സമ്മർദ്ദം ഇല്ലാതെ വരും വർഷങ്ങളിൽ പങ്കെടുക്കുന്നതും ഏറെ കൗതുകം ഉണർത്തുന്നു

ഈ വർഷം ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും ഏഴു യൂറോപ്യൻ രാജ്യങ്ങളുമായി പതിനഞ്ചോളം രഥയാത്രകൾ ആണ് ഈ വർഷം സംഘടപ്പിക്കുന്നത് .ഇന്ത്യൻ സംസ്ക്കാരത്തിന്റെ നേർക്കാഴ്ചകൾ ലോകത്തിനു പരിചയപ്പെടുത്തുന്നതാണ് ഇത്തരം കൂട്ടായ്മകൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (44 minutes ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (53 minutes ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (1 hour ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (1 hour ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (1 hour ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (2 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (2 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (2 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (3 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (3 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (3 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (3 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (4 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (4 hours ago)

മോഷ്ടിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി കാമുകിക്കൊപ്പം കറങ്ങി നടന്ന 19കാരന്‍ പിടിയില്‍  (4 hours ago)

Malayali Vartha Recommends