Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ലോകം കണ്ട ഏറ്റവും വലിയ ഭീകരന്റെ അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ കുട്ടികളിൽ പ്രധാനി; ഭീകരതയുടെ കിരീടം ചെറുതിലേതന്നെ സ്വന്തമാക്കിയ ഭീകര മനോഭാവമുള്ളവൻ; താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ചവൻ; അമേരിക്കയെ ആക്രമിക്കും എന്ന് തുടർച്ചയായി സന്ദേശങ്ങൾ അയച്ച് പ്രതിരോധത്തിലാക്കിയവൻ; 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരനെ അമേരിക്ക നൈസായി തീർത്തു എന്ന് റിപ്പോർട്ട്

01 AUGUST 2019 12:13 PM IST
മലയാളി വാര്‍ത്ത

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ. ആ ബിൽ ലാദന്റെ മകനും അപ്പനെക്കാൾ കടുമ്പിടിത്തക്കാരനും പിടിവശിക്കാരനും വളരെ ചെറുതിലേതന്നെ അപകടകരമാം വിധം വളർന്നവനുമായിരുന്നു. ഹംസ. ഹംസ ബിൻ ലാദൻ എന്ന ഭീകര ലോകം മുഴുവനും ഏറ്റെടുത്ത പിന്തുടർച്ചാവകാശി കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് യുഎസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് എൻബിസി ന്യൂസാണ് ഈ റിപ്പോർട്ട് ആദ്യം പുറത്തു വിടുന്നത്. ബിൻ ലാദന് തന്റെ അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ 23 കുട്ടികളിൽ ഏറ്റവും പ്രധാനിയായിരുന്നു ഹംസ. ഭീകരതയുടെ കിരീടം നേരത്തെ സ്വന്തമാക്കിയ കൊടും ഭീകര മനോഭാവമുള്ളയാളായിരുന്നു ഹംസ എന്നാണ് പുറത്തു വന്നിരുന്ന റിപ്പോർട്ടുകൾ. താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് ബിൽലാദനോട് ചെറുതിലേ തന്നെ ഹംസ പറഞ്ഞുവച്ചിരുന്നു.

അമേരിക്കയെ ആക്രമിക്കും എന്നും ഭീഷണി സന്ദശങ്ങൾ തുടർച്ചയായി അയച്ച് സേനയെ എപ്പോഴും പ്രതിരോധത്തിലാക്കിയിരുന്ന ഒരു സ്വഭാവക്കാരനായിരുന്നു ഹംസ. ആ ഹംസയെ അവസാനം അമേരിക്ക തന്നെ തന്ത്രപൂർവം വകവരുത്തിയെന്നാ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭീകരതയുടെ നേതാവെന്ന നിലയിൽ ഹംസയുടെ അതി വേഗത്തിലുള്ള വളർച്ച തിരിച്ചറിഞ്ഞ യുഎസ് 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരനാണിത്. ഒടുവിൽ അമേരിക്ക തീർത്തത് ബിൻലാദന്റെ ഭീകരലോകം ഏറ്റെടുത്ത മകൻ ഹംസയെയാണെന്ന് വിവിധ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കയെ ആക്രമിക്കണമെന്ന് ഓഡിയോ സന്ദേശങ്ങളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും തന്റെ അനുയായികൾക്ക് പ്രകോപനപരമായി ആഹ്വാനം ചെയ്തതിലൂടെ തന്നെ ഹംസ കുപ്രസിദ്ധനായിത്തീർന്നിരുന്നു. ഹംസ എവിടെ വച്ച് എപ്പോഴാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് ബുധനാഴ്ച മൂന്ന് യുഎസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. ഹംസ ചിലപ്പോൾ മാർച്ചിന് മുമ്പ് വധിക്കപ്പെട്ടിരിക്കാമെന്നും എന്നാൽ അതല്ല രണ്ട് വർഷത്തിനിടയിലായിരിക്കും ഹംസ വധിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ അയാളുടെ മരണം അടുത്തിടെയാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും സൂചനയുണ്ടെന്നാണ് രണ്ട് ഇന്റലിജൻസ് ഒഫീഷ്യലുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹംസയെ വധിച്ച തന്ത്രപ്രധാനമായ ഓപ്പറേഷനിൽ യുഎസ് ഗവൺമെന്റിന് നല്ലൊരു പങ്കുണ്ടെന്നും എന്നാൽ ഇതിൽ എന്ത് പങ്കാണ് യുഎസ് ഗവൺമെന്റ് വഹിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചില ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. മാർച്ചിൽ ഹംസയുടെ മരണം സ്ഥിരീകരിക്കപ്പെടാത്ത വേളയിൽ ഹംസയുടെ തലയ്ക്ക് ഒരു മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രംഗത്തെത്തിയിരുന്നു.ഹംസയുടെ വധത്തെക്കുറിച്ച് പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് തയ്യാറായിട്ടില്ല. തന്റെ പിതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഹംസ അപകടകരമായ തോതിൽ വളർന്നതെന്നാണ് യുഎസ് അധികൃതർ പറയുന്നത്.

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ.2011 മെയ് മാസത്തിൽ യുഎസിന്റെ സീൽ ടീം 6 പാക്കിസ്ഥാനിലെ ഒളിസ്ഥലത്ത് വച്ചാണ് ബിൻ ലാദനെ തന്ത്രപൂർവം വധിച്ചത്. ഇതിനെതിരെ താൻ യുഎസിനോട് പ്രതികാരം ചെയ്യുമെന്ന്ഹംസ തുടർച്ചയായി ഭീഷണി മുഴക്കാറുണ്ടായിരുന്നു. ഏറ്റവും ഒടുവിലത്തെ പൊതു പ്രസ്താവന 2018 ലായിരുന്നു അൽഖ്വയ്ദ മീഡിയയിലൂടെ പുറത്ത് വന്നിരുന്നത്. യുഎസിനെതിരെ ആക്രമണം നടത്താൻ സൗദിയിലെ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്ന സന്ദേശമായിരുന്നു അത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (1 hour ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (1 hour ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (2 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (2 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (2 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (2 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (3 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (3 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (3 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (3 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (4 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (4 hours ago)

Malayali Vartha Recommends