അമേരിക്കയില്‍ ആരാധനാലയങ്ങള്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അനുവാദം നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

അമേരിക്കയില്‍ ആരാധനാലയങ്ങള്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അനുവാദം നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. പള്ളികള്‍, സിനഗോഗുകള്‍, മോസ്ക്കുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ അവശ്യ സേവനങ്ങള്‍ നല്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ആഴ്ച അവസാനത്തോടെ തന്നെ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, അധികാരം പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഇടങ്ങളാണ് ആരാധനാലയങ്ങളെന്നും ട്രംപ് പറഞ്ഞു.
"
https://www.facebook.com/Malayalivartha