യുഎഇ യില്‍ നിന്ന് ഇന്ന് ആശ്വാസ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്... ഇന്ന് ഒരാള്‍ മാത്രമാണ് കോവിഡ് മൂലം മരണപ്പെട്ടത്
ലോകത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യുഎഇയില്‍ നിന്നും ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഒരാള്‍ മാത്രമാണ് യുഎയില്‍ കോവിഡ് മൂലം മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം 245 പേരാണ് മരണപ്പെട്ടത്.
വര്‍ധിച്ച തോതില്‍ കോവിഡ് ടെസ്റ്റുകളാണ് യു എ ഇ യില്‍ നടക്കുന്നത്. പെരുന്നാള്‍ ദിനമായിട്ടുകൂടി മുപ്പത്തി അയ്യായിരം പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ നിന്നും 781 പുതിയ കേസുകള്‍ കണ്ടെത്തി. നിലവില്‍ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 29,485 ആണ്.
രോഗവിമുക്തിയുടെ കാര്യത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 561 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. ഇതോടെ രോഗത്തില്‍ നിന്ന് വിമുക്തി നേടിയവരുടെ എണ്ണം 15056 ആയി ഉയര്‍ന്നു.
https://www.facebook.com/Malayalivartha