ശമ്പളത്തോടുകൂടി ഒരാഴ്ച പൂർണവിശ്രമം; മാനസികാരോഗ്യം വീണ്ടെടുത്തുവരൂ എന്ന് നൈകി, ലോകത്തെ അദ്ഭുതപ്പെടുത്തി ജീവനക്കാരുടെ ആരോഗ്യം പരിഗണിച്ച് അവധി നൽകി അധികൃതർ

കൊറോണ വ്യാപനത്തിന് പിന്നാലെ ലോകർഷ്ട്രങ്ങൾ സാമ്പത്തികമായി തളർന്നു. പല കോർപറേറ്റ് കമ്പനികളും നെട്ടോട്ടമോടുന്ന കാഴ്ചയും നാം കണ്ടതാണ്. കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്ത രണ്ട് വര്ഷം പിന്നിടുമ്പോൾ പല കമ്പനികളും ഉയർത്തെഴുന്നേൽക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ വളരെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് നൈകി.
ഉല്‍പാദനം കൂട്ടി വിപണി പിടിക്കുമ്പോഴും ജീവനക്കാരുടെ ആരോഗ്യം പരിഗണിക്കാന്‍ മനസ്സ് വെക്കുന്ന ഉടമകള്‍ക്കൊപ്പം നില്‍ക്കാനാണ് ഉപഭോകതാക്കൾക്ക് ഇഷ്ടം. അത്തരത്തിലൊരു തീരുമാനവുമായി ലോകത്തെ മുഴുവനും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡായ 'നൈകി'. യു.എസിലെ കോര്‍പറേറ്റ് ഓഫീസിലുള്ള എല്ലാ ജീവനക്കാര്‍ക്കും അടിയന്തരമായി ഒരാഴ്ച ശമ്പളത്തോടു കൂടിയുള്ള പൂര്‍ണ വിശ്രമമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്.
തങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കുകയും ഊര്‍ജവും ഉന്മേഷവും തിരിച്ചുപിടിക്കുകയും ചെയ്യാനാണ് അവധി നൽകിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ എല്ലാവര്‍ക്കും വീട്ടിലിരിക്കാവുന്നതാണ്.
അതേസമയം അടുത്തിടെയായി നിരവധി സ്ഥാപനങ്ങള്‍ ഇതേ മാതൃകയില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കി തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായ ജോലിയും അതിന്‍റെ തുടര്‍ച്ചയായ സമ്മര്‍ദങ്ങളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നൈകിന്‍റെ മറ്റു കേന്ദ്രങ്ങളില്‍ അവധി ബാധകമാകില്ല.
https://www.facebook.com/Malayalivartha






















