ഐഡ ചുഴലിക്കാറ്റിന് പിന്നാലെ ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കം; നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ

ഐഡ ചുഴലിക്കാറ്റിന് തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കവും അതി രൂക്ഷമായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലും ന്യൂയോര്‍ക്കിലും ന്യൂ ജഴ്സിയിലും ശക്തമായ മഴയാണ് പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളും ഇതോടെ വെള്ളത്തിനടിയിലാണ് ഇപ്പോള്‍ .
മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കുത്തിയൊലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ വൈറലാണ്. ന്യൂ ജേഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള നടപ്പാതകളിലും റോഡുകളിലും വെള്ളം നിറഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















