ഖത്തറില്‍ ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ ഇനി മുതൽ കര്‍ശന നടപടി; 10 വയസ്സിനു താഴെ പ്രായമുള്ളവരെ മുന്‍ സീറ്റിലിരുത്തി യാത്രചെയ്താലും, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാലും 500 റിയാല്‍ പിഴ ചുമത്തും

ഖത്തറില്‍ ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി.രാജ്യത്തെ വാഹനാപകടങ്ങളില്‍ പ്രധാന വില്ലനാകുന്നത് മൊബൈല്‍ ഫോണാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മുഹമ്മദ് അബ്ദുല്ല അല്‍ കുവാരി ചൂണ്ടിക്കാട്ടി.
രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ 80 ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമാണ്. ഡ്രൈവിങ്ങിനിടയില്‍ ഫോണില്‍ സംസാരിക്കുന്നതും വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നതും കൈവശം വെക്കുന്നതിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 റിയാലാണ് പിഴ. 10 വയസ്സിനു താഴെ പ്രായമുള്ളവരെ മുന്‍ സീറ്റിലിരുത്തി യാത്രചെയ്താലും,
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാലും 500 റിയാല്‍ പിഴ ചുമത്തും. കാല്‍നട യാത്രക്കാര്‍ നിര്‍ദേശിക്കപ്പെട്ട വഴിയിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാന്‍ പാടുള്ളൂ എന്നും, ലംഘനം നടത്തിയാല്‍ 200 റിയാല്‍ പിഴ ചുമത്തുമെന്നും കുവാരി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















