Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഒന്നും മറന്നിട്ടില്ല 2020 ഗല്‍വാന്‍ സംഭവം ചൈനയ്ക്ക് താക്കീതുമായി അജിത്ത് ഡോവല്‍

21 JUNE 2022 07:05 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് സുവ്യക്തമാണ്. അത് ചൈനക്കും അറിവുള്ള കാര്യമാണെന്നും ഡോവല്‍ പറഞ്ഞു.

2020ല്‍ ശുഭകരമല്ലാത്ത ചില കാര്യങ്ങള്‍ സംഭവിച്ചു. ചര്‍ച്ചകളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും ഒരു പരിധി വരെ സമ്മര്‍ദ്ദം ചെലുത്തിയും അവയില്‍ ഭൂരിപക്ഷവും നമ്മള്‍ പരിഹരിച്ചു. എന്നാല്‍ ഇനിയും ചിലത് അവശേഷിക്കുകയാണ്. ഗാല്‍വന്‍ വിഷയത്തെ അധികരിച്ച് ഡോവല്‍ പറഞ്ഞു.

നമ്മള്‍ പരിശ്രമം തുടരും. അതേസമയം, നമ്മള്‍ ജാഗ്രത പുലര്‍ത്തുകയും അതിര്‍ത്തികള്‍ അവിതര്‍ക്കിതമായി സംരക്ഷിക്കുകയും ചെയ്യും. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് ഡോവല്‍ വ്യക്തമാക്കി.

2020 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്ന ഗാല്‍വന്‍ സംഘര്‍ഷങ്ങള്‍ക്ക് ശേഷം നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. 15 വട്ടം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിരുന്നു. തുടര്‍ന്ന്, ചില മേഖലകളില്‍ സൈനിക നിര്‍വ്യാപനം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇടയ്ക്കിടെയുള്ള പ്രകോപനം ചൈന തുടരുകയാണ്. ഈ സാഹചര്യത്തിലായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം.

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ അപൂര്‍വ്വമായ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. കടുത്ത ശൈത്യമുള്ള ഹിമാലയന്‍ മലനിരകളിലെ സൈനികരുടെ ചിത്രമാണ് പിയൂഷ് ഗോയല്‍ പങ്കുവെച്ചത്. അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യമൊട്ടുക്ക് രാവിലെ 7 മണി മുതല്‍ യോഗപരിശീലനത്തില്‍ ഏര്‍പ്പെട്ടതിനിടെ പകര്‍ത്തിയ ചിത്രമാണ് പങ്കുവെച്ചത്.

യോഗ ഒരു രക്ഷാകവചമാണെന്ന കുറിപ്പോടെയാണ് ചിത്രം അദ്ദേഹം ട്വിറ്ററില്‍ ഇട്ടത്. സൈനിക യൂണിഫോമില്‍ ഷര്‍ട്ടിടാതെ യോഗ ചെയ്യുന്നതാണ് ചിത്രങ്ങള്‍. ലഡാക്കിലെ കാലാവസ്ഥ ഈ ഹിമവീരന്‍മാര്‍ക്ക് പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്നാണ് അവിടുത്തെ തണുപ്പിനെ സൂചിപ്പിച്ച് അദ്ദേഹം കുറിച്ചത്.

പതിനെട്ടുപേരടങ്ങുന്ന സംഘത്തിന്റെ ചിത്രമാണ് പിയൂഷ് ഗോയല്‍ പങ്കുവെച്ചത്. സൈനികര്‍ യോഗയും പ്രാണായാമവും ചെയ്യുന്നതാണ് ചിത്രങ്ങള്‍. ഇന്തോ ടിബറ്റന്‍ സേനാംഗങ്ങള്‍ അവരവരുടെ ദൗത്യമേഖലകളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് യോഗപരിശീലനം നടത്തിയത്. കഴിഞ്ഞ ഒരു മാസമായി എല്ലാ ദിവസവും ഹിമാലയന്‍ മല നിരകളില്‍ ആവേശത്തോടെ യോഗപരിശീലനം നടത്തുന്ന ഐടിബിപി ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (20 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (26 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (32 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (52 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends