ഗര്‍ഭ നിരോധന ഗുളിക സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും കഴിക്കാം; വമ്പൻ ട്വിസ്റ്റുമായി പുതിയ പരീക്ഷണം വിജയത്തിലേക്ക്

ഗര്‍ഭ നിരോധന മാര്‍ഗം പല സ്ത്രീകളും പല കാരണങ്ങളാൽ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഗർഭ നിരോധന ഗുളികൾ പുറത്ത് ഇറക്കിയിരിക്കുകയാണ്. ഗര്‍ഭനിരോധനത്തിനായി പുരുഷന്മാർക്കും ഒരു ഗുളിക. അതിന്റെ ക്ലിനിക്കല്‍ പരീക്ഷണം വിജയിച്ചിരിക്കുകയാണ്. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകർഇതേ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പറയുകയുണ്ടായി. എല്ലാ പരീക്ഷണങ്ങളും വിജയിച്ചാൽ ഗുളിക വിപണിയിലെത്തും .
പരീക്ഷണ ഘട്ടത്തിലെത്തിയ രണ്ടു മരുന്നു മൂലകങ്ങള്‍ പ്രതീക്ഷ കൊടുക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാം ഘട്ടത്തിലും മികവ് നിലനിര്‍ത്തുന്നുണ്ട്. എലികളടക്കമുള്ളവയിൽ പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. 96 പുരുഷന്മാർ ആദ്യഘട്ടത്തില്‍ പങ്കെടുക്കുകയുണ്ടായി. മരുന്നു കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവര്‍ക്ക് കുറവായി.
ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിൽ കുറവായിരുന്നു. മരുന്നുപയോഗിച്ചവര്‍ക്ക് പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയായിരുന്നു. കൂടുതല്‍ പേരിലാണിത് നടക്കുക. ഇതിന്റെ ഫലവും മികച്ചതാണെങ്കില്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കാവുന്ന സാഹചര്യമാണുള്ളത്.
https://www.facebook.com/Malayalivartha


























