Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

10 സെക്കന്‍ഡ് ഒറ്റകാലില്‍ നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇല്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തില്‍ നിങ്ങള്‍ മരിക്കുമെന്ന് പഠനം; കാരണം ഇതാണ്

22 JUNE 2022 09:29 PM IST
മലയാളി വാര്‍ത്ത

ഒറ്റ കാലില്‍ ബാലന്‍സ് ചെയ്ത് 10 സെക്കന്‍ഡ് എങ്കിലും നില്‍ക്കാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍. എങ്കില്‍ അടുത്ത ഒരു ദശാബ്ദത്തിനിടെ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ന്യൂയോര്‍ക്ക് സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്. ഒറ്റ കാലിലെ നില്‍പ്പ് പ്രായമായവരുടെ പൊതുവായ ആരോഗ്യത്തെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുമെന്നാണ് സര്‍വകലാശാലയുടെ ഫിസിക്കല്‍ തെറാപ്പി വിഭാഗം പറയുന്നത്

പ്രായമാകും തോറും നമ്മുടെ മെയ്യ് വഴക്കവും ബാലന്‍സും കുറഞ്ഞ് വരാറുണ്ട്. 50 വയസ്സ് പിന്നിട്ടാല്‍ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ബാലന്‍സ് ഇല്ലായ്മയെ തുടര്‍ന്നുണ്ടാകുന്ന വീഴ്ചകള്‍ ആഗോള തലത്തിലെ പരുക്കേറ്റുള്ള മരണങ്ങളുടെ രണ്ടാമത്തെ കാരണമാണ്. ഓരോ വര്‍ഷവും 37 ദശലക്ഷം വീഴ്ചകളെങ്കിലും വൈദ്യസഹായം ആവശ്യമുള്ള തരത്തില്‍ ഗൗരവേറിയതാണെന്ന് കണക്കാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ബാലന്‍സ് പരിശോധനകള്‍ പ്രായമായവരുടെ വാര്‍ഷിക ചെക്കപ്പുകളില്‍ പലപ്പോഴും ഇടം പിടിക്കാറില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രഫസര്‍ അനറ്റ് ലുബെറ്റ്‌സ്‌കി പറഞ്ഞു.

51നും 75നും ഇടയില്‍ പ്രായമുള്ള 1702 രോഗികളിലാണ് സര്‍വകലാശാല ഒറ്റ കാലില്‍ നില്‍ക്കാനുള്ള ശേഷി പരിശോധിക്കുന്ന പഠനം നടത്തിയത്. 61 വയസ്സായിരുന്നു ഇവരുടെ ശരാശരി പ്രായം. ഇവരില്‍ മൂന്നില്‍ രണ്ടും പുരുഷന്മാരും ആയിരുന്നു. ഒരു കാലില്‍ നിന്നു കൊണ്ട് സ്വതന്ത്രമായ മറ്റേ കാല്‍ ഒരു കാലിന്റെ പിന്നില്‍ വയ്ക്കാനും കൈകള്‍ വശത്തേക്കും ദൃഷ്ടി നേരെയുമായി ഉറപ്പിക്കാനും ഇവരോട് ഗവേഷകര്‍ ആവശ്യപ്പെട്ടു. മൂന്ന് അവസരങ്ങളാണ് ഇവര്‍ക്ക് നല്‍കിയത്. പങ്കെടുത്തവരില്‍ 20 ശതമാനം പേര്‍ക്കും ഈ ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരുടെ എണ്ണം പ്രായത്തിനനുസരിച്ച് വര്‍ധിച്ചു. 51നും 55നും ഇടയിലുള്ള 5 ശതമാനം പേരും, 56നും 60നും ഇടയിലുള്ള 8 ശതമാനം പേരും 61നും 65നും ഇടയിലുള്ള 18 ശതമാനം പേരും 66നും 70നും ഇടയിലുള്ള 37 ശതമാനം പേരും 71നും 75നും ഇടയിലുള്ള 54 ശതമാനം പേരും പ്രയത്‌നത്തില്‍ പരാജയപ്പെട്ടു. ഇതില്‍ നിന്നാണ് ഒറ്റ കാലില്‍ നില്‍ക്കാന്‍ കഴിയാത്തവരുടെ അടുത്ത ദശകത്തിലെ മരണസാധ്യത 84 ശതമാനം അധികമാണെന്ന് കണ്ടെത്തിയത്.

സാധാരണ ഗതിയില്‍ അന്‍പതുകളിലുള്ള ഒരാള്‍ക്ക് 40 സെക്കന്‍ഡ് വരെയും 60കളില്‍ ഉള്ളവര്‍ക്ക് 20 സെക്കന്‍ഡ് വരെയും ഏഴുപതുകളില്‍ ഉള്ളവര്‍ക്ക് 10 സെക്കന്‍ഡ് വരെയുള്ള ഒറ്റകാലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. നാഡീവ്യൂഹപരമായ പ്രശ്‌നങ്ങളും എല്ലുകളുടെ ആരോഗ്യവും കാഴ്ചയും ധാരണശേഷിയും പ്രതികരിക്കാനുള്ള സമയവും ജീവിതശൈലിയുമെല്ലാം ഒരാളുടെ ബാലന്‍സിനെ നിര്‍ണയിക്കുന്ന കാര്യങ്ങളാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇതിനാലാണ് ഒറ്റ കാലില്‍ നില്‍ക്കാനുള്ള ശേഷി മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ സൂചനയായി കണക്കാക്കുന്നത്. ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടവരില്‍ അമിതവണ്ണം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്ന തോതിലായിരുന്നു എന്നും ഗവേഷകര്‍ നിരീക്ഷിച്ചു. ഇവരിലെ പ്രമേഹം മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് അധികമായിരുന്നു.
ഒറ്റകാലില്‍ നില്‍ക്കാനുള്ള ശേഷിക്ക് പുറമേ വസ്തുക്കള്‍ പിടിച്ച് കൊണ്ട് നില്‍ക്കാനുള്ള ശേഷി, നടത്തത്തിന്റെ വേഗത, കസേരയില്‍ ഇരുന്നിട്ട് എഴുന്നേല്‍ക്കാനുള്ള സമയം എന്നിങ്ങനെയുള്ള പ്രതിദിന ടാസ്‌കുകള്‍ ഉപയോഗിച്ച് പ്രായമായവരുടെ ആരോഗ്യത്തിന്റെ സ്ഥിതി നിര്‍ണയിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (19 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (25 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (31 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (51 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends