യു.എസ്സില്‍ സ്വതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവെപ്പില്‍ ആറു മരണം... ഇരുപതിലധികം പേര്‍ക്ക് പരിക്ക്, ഷിക്കാഗോയിലെ ഹൈലാന്‍ഡ് പാര്‍ക്കിലാണ് സംഭവം, ഇരുപത്തിരണ്ടുകാരനായ അക്രമി പൊലീസ് പിടിയില്‍

യു.എസ്സില്‍ സ്വതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഷിക്കാഗോയിലെ ഹൈലാന്‍ഡ് പാര്‍ക്കിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ അക്രമിയെ പൊലീസ് പിടികൂടി. റോബര്‍ട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.
റാലി കടന്നുപോകുമ്പോള്‍ കെട്ടിടത്തിനുമുകളില്‍നിന്നാണ് ഇയാള്‍ വെടിവച്ചത്. പ്രാദേശിക സമയം പത്തേകാലോടെയായിരുന്നു വെടിവയ്പ്പ്. ആറു മണിക്കൂറിനുശേഷമാണ് പ്രതിയെ പിടിച്ചത്.
അതേസമയം മേയ് 14ന് ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സസിലെ സ്‌കൂളില്‍ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വര്‍ഷം കൂടുതല്‍ മരണമുണ്ടായ വെടിവയ്പാണ് ഇന്നലത്തേത്.
അതിനിടെ, ഇന്നലെ പുലര്‍ച്ചെ കലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കുണ്ട്.
"
https://www.facebook.com/Malayalivartha


























