ദി ഗോഡ്ഫാദര്‍ സിനിമയിലെ സണ്ണി കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് കാന്‍ അന്തരിച്ചു

ദി ഗോഡ്ഫാദര്‍ സിനിമയിലെ സണ്ണി കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ് കാന്‍(82) അന്തരിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യമെന്ന് കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു.
ദി ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു സഹനടനുള്ള അക്കാദമി അവാര്‍ഡിനും സഹ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അദ്ദേഹം അതിഥി വേഷവും ചെയ്തിട്ടുണ്ടായിരുന്നു.
1960കളിലാണ് കാന്‍ ഹോളിവുഡില്‍ തന്റെ അഭിനയജീവിതം തുടങ്ങിയത്. ചെറിയ റോളുകളിലായിരുന്നു തുടക്കം. ഗോഡ്ഫാദര്‍ കൂടാതെ, റോളര്‍ബോള്‍, തീഫ്, മിസെറി തുടങ്ങിയവയും കാനിന് പ്രശസ്തി കൊണ്ടുവന്ന ചിത്രങ്ങളാണ്.
നാലുതവണ വിവാഹം കഴിച്ചിട്ടുണ്ട്. എല്ലാ ഭാര്യമാരുമായി വിവാഹമോചനം നേടി. ഒരു മകളും മൂന്ന് ആണ്‍മക്കളുമാണ് കാന് ഉണ്ടായിരുന്നത്.
1980കളുടെ തുടക്കത്തില്‍ ലഹരി ഉപയോഗത്തിന് അടിമപ്പെട്ട അദ്ദേഹം 81ലെ സഹോദരിയുടെ മരണത്തോടെ തകര്‍ന്നുപോയി. പിന്നീട് 1990ല്‍ മിസറിയിലൂടെയായിരുന്നു ഗംഭീര തിരിച്ചുവരവ് നടത്തിയത്.
https://www.facebook.com/Malayalivartha



























