ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു... 90 അംഗ ടാസ്‌ക് ഫോഴ്സാണ് കേസന്വേഷിക്കുക, സംഘത്തില്‍ ജപ്പാനിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും... സുരക്ഷാവീഴ്ചയും ആക്രമണത്തിനു പിന്നിലെ കാരണവും അന്വേഷണവിധേയമാക്കും

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു... 90 അംഗ ടാസ്‌ക് ഫോഴ്സാണ് കേസന്വേഷിക്കുക, സംഘത്തില്‍ ജപ്പാനിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും... സുരക്ഷാവീഴ്ചയും ആക്രമണത്തിനു പിന്നിലെ കാരണവും അന്വേഷണവിധേയമാക്കും.
കൊലപാതകവുമായി ഏതെങ്കിലും സംഘടനകള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും. വെള്ളിയാഴ്ച കിഴക്കന്‍ ജപ്പാനിലെ നാര നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയായ ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ടോക്കിയോയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കും.
"
https://www.facebook.com/Malayalivartha



























