ബാറില്‍ വെടിവെയ്പ്പ്; 15 മരണം; എട്ട് പേര്‍ക്ക് ഗുരുതര പരിക്ക്; ഞെട്ടിവിറച്ച് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയില്‍ കൂട്ടവെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ജോഹന്നാസ്ബര്‍ഗിലെ സോവെറ്റോ ടൗണ്‍ഷിപ്പിലെ ബാറിലാണ് വെടിവെയ്പ്പുണ്ടായത്. ഏട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മിനി ബസ് ടാക്‌സിയിലെത്തിയ അജ്ഞാത സംഘം ബാറില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
12 പേര്‍ തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതിവര്‍ഷം 20,000 പേര്‍ കൊല്ലപ്പെടുന്ന ലോകത്തിലെ ഏറ്റവും അക്രമാസക്തമായ രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക, ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ കൊലപാതക നിരക്കുകളില്‍ ഒന്നാണിത്.
https://www.facebook.com/Malayalivartha



























