Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

യുദ്ധത്തിനിടയിലും ജിംനാസ്റ്റ് കാമുകിയെ ഗര്‍ഭിണിയാക്കി പുടിന്‍69ാം വയസിലും അച്ഛനായി

11 JULY 2022 04:34 PM IST
മലയാളി വാര്‍ത്ത

യുക്രെറഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ 69–ാം വയസ്സില്‍ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു.മുന്‍ ജിംനാസ്റ്റും പുട്ടിന്റെ കാമുകിയുമായ അലീന കബയെവ (39) താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചതായി ക്രെംലിന്‍ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ജനറല്‍ എസ്‌വിആര്‍ എന്ന ടെലിഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അലീനയില്‍ പുട്ടിനു രണ്ടു മക്കളുണ്ട്. മുന്‍ഭാര്യയില്‍ 2 പെണ്‍മക്കളുമുണ്ട്. മൂത്ത മകള്‍ മരിയയ്ക്ക് 37 വയസ്.

അലീന കബയെവ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിംനാസ്റ്റുകളിലൊരാളായിരുന്നു. 2 ഒളിംപിക് മെഡലുകളും 14 ലോകചാംപ്യന്‍ഷിപ്പുകളും 21 യൂറോപ്യന്‍ ചാംപ്യന്‍ഷിപ് മെഡലുകളും നേടിയിട്ടുണ്ട്. പുട്ടിനും അലീനയുമായുള്ള ബന്ധത്തെപ്പറ്റി 2008ലാണു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പത്രം അന്നു തന്നെ അടച്ചുപൂട്ടിയിരുന്നു. അലീനയില്‍ പുട്ടിന് ഏഴും മൂന്നും വയസുള്ള 2 ആണ്‍മക്കളാണുള്ളത്.

അതേസമയം റഷ്യ യുക്രെയിനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍ യുക്രെയ്‌നിലെ പട്ടണമായ ചാസിവ് യാറില്‍ അപ്പാര്‍ട്‌മെന്റില്‍ റഷ്യന്‍ റോക്കറ്റ് പതിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളടക്കം 20 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. 5 നിലകളുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സ്‌ക് മേഖലയിലെ ക്രമാടോര്‍സ്‌ക് നഗരത്തിനു സമീപമാണു ചാസിവ് യാര്‍.

ഇതേസമയം ഇന്ത്യ, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഹംഗറി എന്നീ രാജ്യങ്ങളിലെ യുക്രെയ്ന്‍ അംബാസഡര്‍മാരെ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പിന്‍വലിച്ചു. പതിവുനടപടികളുടെ ഭാഗമാണെന്നാണ് ഇതേപ്പറ്റി പ്രസിഡന്റ് വിശദീകരിച്ചത്.

യുക്രെയിനും ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്. വ്യോമാക്രമണത്തിലൂടെ 9 റഷ്യന്‍ ടാങ്കുകള്‍ കൂടി തകര്‍ത്തതായി യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. ആക്രമണം നടത്തുന്നതിന്റെ വിഡിയോ ദൃശ്യവും അവര്‍ ട്വിറ്ററില്‍ പങ്കുവച്ചു. തകര്‍ക്കപ്പെട്ട റഷ്യന്‍ ടാങ്കുകളുടെ എണ്ണം അധികം വൈകാതെ 2,000 ആകുമെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു.

തകര്‍ന്ന ടാങ്കുകള്‍ക്കിടയിലൂടെ ഓടുന്ന മറ്റൊരു ടാങ്കിനു നേരെയാണ് വ്യോമാക്രണം നടത്തിയത്. മറ്റു സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, എവിടെ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം യുക്രെയ്‌നില്‍ നിന്നു മടങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് റഷ്യന്‍ സര്‍വകലാശാലകളില്‍ തുടര്‍പഠനം ഒരുക്കാമെന്ന വാഗ്ദാനം വന്നിരുന്നു. എന്നാല്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു വൈമനസ്യമാണ്. 3,379 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് യുക്രെയ്‌നില്‍നിന്നു കേരളത്തില്‍ തിരിച്ചെത്തിയത്. ഇവരില്‍ റഷ്യയില്‍ പഠനത്തിനു സന്നദ്ധ പ്രകടിപ്പിച്ചത് 5 പേര്‍ മാത്രം. ഇന്ത്യയില്‍ തുടര്‍പഠനത്തിന് സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍ റഷ്യയോടു വിമുഖത കാട്ടുന്നതെന്നാണു സൂചന.

യുക്രെയ്‌നില്‍നിന്നു മടങ്ങിയവര്‍ക്ക് റഷ്യയില്‍ പഠനം തുടരാന്‍ അവസരം നല്‍കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍ കഴിഞ്ഞ മാസം 12ന് അറിയിച്ചിരുന്നു. മലയാളി വിദ്യാര്‍ഥി!കള്‍ അക്കാദമിക് രേഖകളുമായി തിരുവനന്തപുരത്തെ റഷ്യന്‍ ഹൗ!സില്‍ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. 550 വിദ്യാര്‍ഥികള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും 5 പേര്‍ മാത്രമാണു രേഖകള്‍ ഹാജരാക്കിയതെന്ന് റഷ്യയുടെ ഓണററി കോണ്‍സല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (45 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (57 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends