Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ലോകം ആരാധിക്കുന്ന ജെയിംസ് ബോണ്ട് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കേള്‍ക്കുന്ന തീം സംഗീതത്തിന്റെ സ്രഷ്ടാവും സംഗീത സംവിധായകനും ഗായകനുമായ മോണ്ടി നോര്‍മാന്‍ വിടവാങ്ങി

13 JULY 2022 09:10 AM IST
മലയാളി വാര്‍ത്ത

ലോകം ആരാധിക്കുന്ന ജെയിംസ് ബോണ്ട് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കേള്‍ക്കുന്ന തീം സംഗീതത്തിന്റെ സ്രഷ്ടാവും സംഗീത സംവിധായകനും ഗായകനുമായ മോണ്ടി നോര്‍മാന്‍ വിടവാങ്ങി. 94വയസായിരുന്നു.

1962ല്‍ ആദ്യ ബോണ്ട് ചിത്രമായ ഡോ. നോ മുതല്‍ ഇയോണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച എല്ലാ ബോണ്ട് സിനിമകളിലും നോര്‍മാന്റെ തീം സംഗീതം കേള്‍ക്കാം. ഷോണ്‍ കോണറി നായകനായ ഡോ. നോയിലെ നോര്‍മാന്റെ തീം സംഗീതം ഇംഗ്ലീഷ് കമ്പോസറായ ജോണ്‍ ബാരിയാണ് പുനഃക്രമീകരിച്ചത്. പിന്നീട് ഇതുവരെ ഇറങ്ങിയ എല്ലാ ബോണ്ട്‌സിനിമകളുടെയും തീം മ്യൂസിക് അതാണ്.




ഇലക്ട്രിക് ഗിറ്റാറിന്റെ അകമ്പടിയോടെയുള്ള തീം സംഗീതത്തില്‍ കാലാനുസൃതമായി സംഗീത സംവിധായകര്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും അടിസ്ഥാന സംഗീതത്തിന് മാറ്റമില്ല.

ബോണ്ട് തീം മ്യൂസിക് തന്റെ സൃഷ്ടിയാണെന്ന് പില്‍ക്കാലത്ത് ബാരി അവകാശപ്പെട്ടെകിലും നോര്‍മാന്‍ നിയമനടപടികളിലൂടെ തന്റെ അവകാശം സ്ഥാപിച്ചു. 30,000 പൗണ്ട് നഷ്ടപരിഹാരവും നോര്‍മാന് ലണ്ടന്‍ കോടതി അനുവദിച്ചു.



ബോണ്ടിന്റെ തീം മ്യൂസിക്കിന്റെ റോയല്‍റ്റിയായി 6,00,000 പൗണ്ടാണ് നോര്‍മാന്‍ സ്വന്തമാക്കിയത്.1928 ഏപ്രില്‍ 4ന് ലണ്ടനിലെ ജൂത കുടുംബത്തിലാണ് നോര്‍മാന്റെ ജനനം. 1950കളില്‍ സ്റ്റാന്‍ലി ബ്ലാക്ക്, ടെഡ് ഹീത്ത് തുടങ്ങിയ ഇംഗ്ലീഷ് ഗായകരുടെ സംഗീത സംഘങ്ങളില്‍ ഗായകനായി. 1950കളില്‍ സംഗീത സംവിധായകനായി.ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ക്ലിഫ് റിച്ചാര്‍ഡ് അടക്കമുള്ള ഗായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സംഗീത നാടകങ്ങളിലെയും സിനിമകളിലെയും ഗാനങ്ങള്‍ക്ക് വരികളുമെഴുതി.

ദ ടൂ ഫേസസ് ഒഫ് ഡോ. ജെക്കിള്‍, ദ ഡേ ദ എര്‍ത്ത് കോട്ട് ഫയര്‍ തുടങ്ങിയ ചിത്രങ്ങളുടെ സംഗീതവും ചിട്ടപ്പെടുത്തി. ബ്രിട്ടീഷ് നടിയായിരുന്ന ഡയാന കൂപ്ലന്‍ഡ് ആണ് ആദ്യ ഭാര്യ. ഒരു മകളുണ്ട്. പിന്നീട് വിവാഹമോചനം നേടി റീന സീസരിയെ വിവാഹം ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (43 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (55 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends