Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജോലി കിട്ടാനായി തന്റെ യോഗ്യതകളെഴുതിയ പ്ലാക്കാര്‍ഡുമേന്തി വഴിയോരത്ത് നില്‍പ്പുറപ്പിച്ച് യുവാവ്; പ്ലാക്കാര്‍ഡിലെഴുതിയത് മറൈന്‍ സയന്‍സില്‍ ബിരുദധാരിയാണെന്നും ഒരു ജോലി വേണമെന്നും, ജോലി ഒഴിവുണ്ടെങ്കില്‍ വിളിക്കണമെന്നറിയിച്ച് ഫോണ്‍ നമ്പറും കൊടുത്തു, മണിക്കൂറുകൾക്കുള്ളിൽ യുവാവിനെ തേടിയെത്തിയത് 50 കമ്പനികൾ

14 JULY 2022 01:55 PM IST
മലയാളി വാര്‍ത്ത

എത്ര തന്നെ കഷ്ടപ്പെട്ട് പഠിച്ചാലുംജോലി കിട്ടണമെങ്കിൽ ഒരുപാട് കമ്പനികൾ കേറിയിറങ്ങേണ്ടി വരും. ഇതാണ് നമ്മുടെ നാട്ടില്‍ യുവജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത്. പഠിച്ചിറങ്ങുമ്പോള്‍ തന്നെ മുതല്‍ ജോലി കിട്ടാതെ കമ്പനികള്‍ കയറിയിറങ്ങുന്ന ഒരുപാടുപേർ നമുക്കിടയിൽ തന്നെയുണ്ട്.. ഇത്തരത്തില്‍ ജോലി കിട്ടാതെ അലഞ്ഞ ഒരു യുവാവ് കമ്പനികളെ ആകര്‍ഷിക്കാന്‍ തിരഞ്ഞെടുത്ത വഴിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ജോലി കിട്ടാനായി തന്റെ യോഗ്യതകളെഴുതിയ പ്ലാക്കാര്‍ഡുമേന്തി വഴിയോരത്ത് നില്‍പ്പുറപ്പിക്കുകയാണ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഘാന സ്വദേശിയായ ഐസക് ഖ്വാമേ അഡ്ഡെ എന്ന യുവാവ് ചെയ്തിരിക്കുന്നത്. അങ്ങനെ വിദ്യാഭ്യാസ യോഗ്യതയും ഫോണ്‍നമ്പരുമെഴുതി ഒന്നരമണിക്കൂറോളം ഐസക് പ്ലാക്കാര്‍ഡുമേന്തി നിൽക്കുകയാണ് ചെയ്തത്. മറൈന്‍ സയന്‍സില്‍ ബിരുദധാരിയാണെന്നും ഒരു ജോലി വേണമെന്നുമാണ് ഐസക് പ്ലാക്കാര്‍ഡിലെഴുതിയിരുന്നത്. പിന്നാലെ ജോലി ഒഴിവുണ്ടെങ്കില്‍ വിളിക്കണമെന്നറിയിച്ച് ഫോണ്‍ നമ്പറും കൊടുത്തു.

എന്നാൽ ഇതിന്റെ ചിത്രം ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചതോടെ സമ്മിശ്രപ്രതികരണവുമായി ആളുകള്‍ രംഗത്തെത്തിയിരുന്നു. അങ്ങനെ ഐകഖിന്റെ നിസ്സഹായാവസ്ഥ കണ്ട് ഭൂരിഭാഗം ആളുകളും സഹതപിച്ചപ്പോള്‍ കളിയാക്കലുകളുമായും ആളുകളെത്തിയിരുന്നു. എങ്കിലും അതിനോടകം വ്യാപകമായി ചിത്രം പ്രചരിപ്പിക്കപ്പെട്ടതോടെ ഐസക്കിന്റെ നില്‍പിന് ഫലമുണ്ടായി. 50ഓളം കമ്പനികളില്‍ നിന്നാണ് യുവാവിന് ജോലി വാഗ്ദാനമെത്തിയിരുന്നത്.

അതേസമയം പ്ലാക്കാര്‍ഡുമേന്തി ആദ്യം നിന്ന സ്ഥലത്ത് നിന്ന് കളിയാക്കലുകള്‍ ഏറി നേരിടേണ്ടി വന്നതോടെ ഐസക് മറ്റൊരു സ്ഥലത്തേക്ക് മാറി നില്‍പ്പുറപ്പിക്കുകയാണ് ചെയ്തത്. ഇവിടെയുള്ള ആളുകളില്‍ നിന്ന് ലഭിച്ച പിന്തുണയാണ് അത്രയും നേരം വെയിലത്ത് നില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഐസക് ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്ലാക്കാര്‍ഡുമേന്തി നില്‍ക്കുന്ന ആ നില്‍പില്‍ തന്നെ മ്പനികള്‍ വീണു എന്നും സായുധസേനയില്‍ ഐസകിന് ഭാവി കാണുന്നു എന്നുമൊക്കെയാണ് ഐസകിന്റെ ഫോട്ടോയ്ക്ക് താഴെ ആളുകള്‍ കുറിച്ചിരിക്കുന്നത്. എന്തായാലും ഒന്നരമണിക്കൂറോളം പൊരിവെയിലത്ത് നിന്നതിന് പ്രയോജനം കണ്ടതില്‍ ഏറെ സന്തുഷ്ടനാണ് ഐസക് ഇപ്പോൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends