Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു... ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം

15 JULY 2022 07:04 AM IST
മലയാളി വാര്‍ത്ത

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയും മൂത്ത മൂന്നു കുട്ടികളുടെ അമ്മയുമായ ഇവാന ട്രംപ് (73) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ചെക്ക് റിപ്പബ്ലിക്കന്‍ മോഡലായിരുന്ന ഇവാന സെല്‍നിക്കോവ 1977-ലാണ് ഡോണള്‍ഡ് ട്രംപിനെ വിവാഹം ചെയ്തത്. ഈ വിവാഹത്തില്‍ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക് എന്നീ മൂന്നു കുട്ടികളുണ്ടായി. പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 1992ല്‍ അവര്‍ വിവാഹമോചനം നേടി. ഇവാനയെ പിരിഞ്ഞതിനുശേഷം മോഡല്‍ മാര്‍ലാ മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം ചെയ്തത്.

 



ട്രംപുമായി പിരിഞ്ഞതിനുശേഷം ഇവാന രണ്ടു തവണ കൂടി വിവാഹിതയായി. രണ്ടാം വിവാഹം 1995ല്‍ ഇറ്റാലിയന്‍ വ്യവസായിയായ റിക്കാര്‍ഡോ മസൂച്ചെല്ലിയുമായി നടന്നു. 1997ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 2008 ഇറ്റാലിയന്‍ നടന്‍ റോസാനോ റൂബിക്കോണ്ടിയുമായി മൂന്നാം വിവാഹം. ഈ ബന്ധം ഒരു വര്‍ഷമേ നീണ്ടുനിന്നുള്ളൂ.

തന്റെ ഓര്‍മ്മക്കുറിപ്പായ 'റെയ്‌സിംഗ് ട്രംപ്' എന്ന പുസ്തകത്തില്‍ ഇവാന സ്വന്തം അനുഭവങ്ങള്‍ വിവരിച്ചിരുന്നു. ട്രംപുമായുള്ള നീണ്ട കാലത്തെ ദാമ്പത്യവും അതു തകരാനുണ്ടായ കാരണവും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 2017ല്‍ പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഉള്ളടക്കത്തിലുള്ളത്.



ട്രംപ് പ്രസിഡന്റായപ്പോള്‍ 'ഗുഡ് മോണിംഗ് അമേരിക്ക' എന്ന ടിവി പരിപാടിയില്‍ ഇവാന നടത്തിയ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരുന്നു 'ട്രംപിന്റെ ആദ്യ ഭാര്യ താനാണ്. അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ അമ്മയുമാണ്. അപ്പോള്‍ താന്‍ തന്നെയാണ് പ്രഥമവനിത'- എന്നായിരുന്നു ഇവാനിയയുടെ വാക്കുകള്‍.

വിവാഹമോചനത്തിന് ശേഷം ട്രംപുമായുള്ള ബന്ധം മെച്ചപ്പെട്ടുവെന്നും ആഴ്ചയിലൊരിക്കല്‍ താന്‍ അദ്ദേഹത്തോട് സംസാരിക്കാറുണ്ടെന്നും അവര്‍ എഴുതിയിട്ടുണ്ടായിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (17 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (21 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (31 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (36 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (39 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (56 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends