യുഎസിലെ ഷോപ്പിങ് മാളിൽ വെടിവയ്പ്പ്, മൂന്ന് പേർ കൊല്ലപ്പെട്ടു, അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി

യുഎസിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. അക്രമിയെ വെടിവച്ചു കൊലപ്പെടുത്തിയതായി ഗ്രീൻവുഡ് മേയർ മാർക്ക് മയേഴ്സ് അറിയിച്ചു. ഇയാളുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ലെന്നു വാർത്താ ഏജൻസി വ്യക്തമാക്കി.
മാളിലുണ്ടായിരുന്ന ‘സായുധനായ ഒരാൾ’ ആക്രമിയെ വെടിവച്ചു വീഴ്‍ത്തുകയായിരുന്നു എന്നാണു മേയർ പറഞ്ഞത്.വെടിവയ്പിൽ 3 പേർക്ക് പരുക്കേറ്റിട്ടുണ്ട്. യുഎസിലെ ഇൻഡ്യാന സംസ്ഥാനത്തെ ഷോപ്പിങ് മാളിലാണ് സംഭവം.
ഗ്രീൻവുഡ് പാർക്ക് മാളിലെ ഫുഡ് കോർട്ടിൽ ഞായറാഴ്ച വൈകിട്ടായിരുന്നു കൂട്ട വെടിവയ്പുണ്ടായത്. അക്രമി ഒറ്റയ്ക്കായിരുന്നെന്നാണു റിപ്പോർട്ട്. ജൂലൈ നാലിന് ഷിക്കാഗോയിലുണ്ടായ വെടിവയ്പിൽ 7 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























