Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തുകൊണ്ട് ചൈനയുടെ കളി ഇന്ത്യയോട് നടക്കുന്നില്ല നമ്മുടെ അയല്‍ രാജ്യങ്ങള്‍ക്ക് സംഭവിക്കുന്നത് ഇതാണ്

19 JULY 2022 03:50 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കയുടെ ഇപ്പോഴത്തെ അവസ്ഥ നമുക്ക് അറിയാം. ഇതേ അവസ്ഥായാണ് നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും നേപ്പാളിനും മ്യാന്‍മറിനും സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ ചൈനമൂലമുള്ള നഷ്ടങ്ങളൊന്നും ഇനി നമുക്ക് ഉണ്ടാകാന്‍ പോകുന്നില്ല. എന്താകും അതിന് കാരണം. എല്ലാത്തില്‍ നിന്നും നാം ചൈനയെ ഒഴിച്ചു നിര്‍ത്തുന്നതു കൊണ്ടാണ്. ബോയ്‌കോട്ട് ചൈന എന്നത് നമ്മുടെ ഏറ്റവും പുതിയ രാഷ്ട്രീയ തന്ത്രമാണ്. അത് ചൈനയെ ഇന്ത്യയില്‍ ഒരു സ്വാധീനവും ചെലുതത്താനാകാത്ത തരത്തില്‍ ആക്കി മാറ്റിയിട്ടുണ്ട്

എന്നാല്‍ ചൈനയുടെ സാമ്പത്തിക വാണിജ്യ കുടുക്കില്‍പ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും ചൈനാ അനുകൂല രാഷ്ട്രീയ നേതാക്കള്‍ക്കും നമ്മുടെ അയല്‍ രാജ്യങ്ങള്‍ ഒരു പാഠമാണെന്ന നിലയിലാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്താനും നേപ്പാളും മ്യാന്‍മറുമെല്ലാം ചൈനയുടെ ബോര്‍ഡര്‍ റോഡ് ഇനിഷ്യേറ്റീവ് എന്ന വളഞ്ഞുപിടിക്കല്‍ തന്ത്രത്തില്‍പ്പെട്ട് തകര്‍ന്നിരിക്കുകയാണ്.

വന്‍ ആഗോളീകരണം ലക്ഷ്യമിട്ട് ശ്രീലങ്കയില്‍ ചൈനയെക്കൊണ്ട് മുതല്‍ മുടക്കി സ്വയം സമ്പന്നരാവുകയാണ് രജപക്‌സെ കുടുംബം ചെയ്തത്. സ്വന്തം കുടുംബത്തിലെ 73 പേരെയാണ് ഭരണകൂടത്തിലെ സുപ്രധാന പദവികളില്‍ തിരുകി കയറ്റി സമ്പത്ത് കൊള്ളയടിച്ചത്. എല്ലാ ക്യാബിനറ്റ് മന്ത്രിമാരും അവരുടെ സമ്പത്ത് വിദേശരാജ്യങ്ങളില്‍ മുതല്‍മുടക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഗോതബായയെ മാലിദ്വീപും സിംഗപ്പൂരും തുടക്കത്തില്‍ സ്വീകരിക്കാന്‍ കാരണം. ഗള്‍ഫ് രാജ്യങ്ങളിലും രജപക്‌സെ കുടുംബങ്ങള്‍ക്ക് നിക്ഷേപ മുണ്ടെന്നാണ് വെളിപ്പെടുത്തല്‍. സിംഗപ്പൂര് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് പറഞ്ഞതോടെ ഏതെങ്കിലും ജിസിസി രാജ്യങ്ങളിലേയ്‌ക്കോ ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്‌ക്കോ ഗോതബായ പോകുമെന്നാണ് സൂചന. ഗോതബായയ്‌ക്കൊപ്പം ശ്രീലങ്കയിലെ ധനകാര്യമന്ത്രി ബേസില്‍ രജപക്‌സേയും രാജിവെച്ച് ഒളിവില്‍ പോയിരുന്നു. ഇതിനിടെ മഹിന്ദ രജപക്‌സെ അടക്കമുള്ളവരോട് ഒരു കാരണവശാലും രാജ്യം വിടരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സുപ്രീംകോടതി നല്‍കിയത്.

ചൈനയുടെ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യയും അമേരിക്കയും പല തവണ നല്‍കിയ മുന്നറിയി പ്പുകളേയും തള്ളിയ രജപക്‌സെ കുടുംബം രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ കീഴടങ്ങേണ്ടിവരികയും ചെയ്തു. മുതല്‍മുടക്കുന്ന രാജ്യങ്ങളുമായി ആദ്യം കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്ന് പരമാവധി സഹായങ്ങള്‍ സ്വീകരിക്കാ തിരിക്കാനാണ് ചൈന തന്ത്രം മെനയുക. എന്താവശ്യത്തിനും സമ്പത്തും വാണിജ്യ സഹായവും വാരിക്കോരി ചൈന നല്‍കും. അതിനായി രാജ്യങ്ങളിലെ ഭരണകൂടങ്ങളെ മാത്രമല്ല പ്രതിപക്ഷത്തെ ശക്തരായ നേതാക്കളെ വരെ വിലയ്‌ക്കെടുക്കും. വിദേശങ്ങളില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചൈനീസ് കമ്പനികള്‍ വഴി നല്‍കലാണ് രീതി.

ശ്രീലങ്കയെക്കൊണ്ടും മറ്റെല്ലാ രാജ്യങ്ങളുടേയും ഒരു സഹായവും സ്വീകരിക്കാതിരിക്കാനുള്ള രഹസ്യ നീക്കങ്ങളാണ് ചൈന നടത്തിയത്. കൊറോണ മൂലം ഉല്‍പ്പാദനവും ഒപ്പം പ്രധാന വരുമാനമായ വിനോദസഞ്ചാരവും നിലച്ചതോടെ ശ്രീലങ്ക തകര്‍ന്നു. ഇതോടെയാണ് രജപക്‌സെ കുടുംബങ്ങളുടെ തനിനിറം ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കാന്‍ തുടങ്ങിയത്.

വന്‍ കലാപത്തിലേയ്ക്കും അവസാനം പ്രസിഡന്റിന്റെ വസതി കയ്യേറിയതിലേയ്ക്കും പ്രധാനമന്ത്രിയുടെ സ്വകാര്യവസതി കത്തിക്കലിലേയ്ക്കും പ്രതിഷേധം എത്തുകയായിരുന്നു. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് പലരാജ്യങ്ങളും പതുക്കെ രക്ഷപെട്ടു വരുമ്പോഴും ചൈനയുടെ സഹായം വാങ്ങിക്കൂട്ടിയവര്‍ക്ക് അടുത്ത അരനൂറ്റാണ്ട് ശ്രമിച്ചാല്‍ പോലും കടം വീട്ടാനാകാത്ത അവസ്ഥയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുകയാണ്.
ഇതിനിടെ ഏഷ്യന്‍ രാജ്യങ്ങളെ സമ്പത്തിലൂടെ കൈപ്പിടിയിലാക്കാമെന്ന കരുതിയ ചൈനയ്ക്കും അടിതെറ്റുകയാണന്ന റിപ്പോര്‍ട്ടാണ് ബാങ്കിംഗ് മേഖലയുടെ തകര്‍ച്ചയിലൂടെ ബീജിംഗിലും സംഭവിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (6 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (27 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (31 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (46 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (49 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends