Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചു.. അമേരിക്കയിലെ ആ അപകടത്തിന് പിന്നില്‍ നോര്‍ത്ത് ലാസ് വേഗസില്‍ നടന്നത്

19 JULY 2022 03:54 PM IST
മലയാളി വാര്‍ത്ത

യു.എസില്‍ നെവാഡയിലെ നോര്‍ത്ത് ലാസ് വേഗസ് വിമാനത്താവളത്തില്‍ പറക്കുന്നതിനിടെ റണ്‍വേയ്ക്ക് മുകളില്‍വച്ച് രണ്ട് ഒറ്റ എന്‍ജിന്‍ ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് നാല് മരണം. പ്രാദേശിക സമയം ഞായാറാഴ്ച ഉച്ചയോടെയാണ് സംഭവം. പൈപ്പര്‍ പി.എ 46, സെസ്‌ന 172 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. രണ്ട് പേര്‍ വീതമാണ് ഇരു വിമാനങ്ങളിലുമുണ്ടായിരുന്നത്.

ഒറ്റ എഞ്ചിനുള്ള പൈപ്പര്‍ പിഎ46 എന്ന വിമാനം പ്രാദേശിക സമയം ഉച്ചയോടെ യുഎസ് സംസ്ഥാനമായ നെവാഡയിലെ നോര്‍ത്ത് ലാസ് വെഗാസ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൈപ്പര്‍ പിഎ46 ഒറ്റ എഞ്ചിനുള്ള മറ്റൊരു ചെറുവിമാനമായ സെസ്‌ന 172 യുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എഎഫ്പിയോട് പറഞ്ഞു.

'റണ്‍വേ 30ന്റെ വലത് വശത്തുള്ള തുറസ്സായ സ്ഥലത്ത് പൈപ്പര്‍ തകര്‍ന്ന് വീഴുകയായിരുന്നു. സെസ്‌ന ഒരു കുളത്തിലേക്കും തകര്‍ന്ന് വീണതായി ഏജന്‍സി പറഞ്ഞു. ഇരു വിമാനങ്ങളിലും രണ്ട് പേര്‍ വീതമാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍ നാല് പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് എഫ്എഎ അറിയിച്ചു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണ് വലിയ അപകടമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ചൈന ഈസ്റ്റേണ്‍ യാത്രാവിമാനമാണ് തകര്‍ന്നു വീണതെന്നാണ് ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തത്. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വുഷൗ നഗരത്തിനു സമീപത്തുള്ള ഗ്രാമ പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുന്മിങ് ചാങ്ഷൂയ് വിമാനത്താവളത്തില്‍ നിന്ന് ചൈനീസ് സമയം ഉച്ചയ്ക്ക് 1.15 ഓടെ പുറപ്പെട്ടതാണ് വിമാനം. ഗുവാങ്‌സുവില്‍ 3.07ന് എത്തേണ്ടതായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. 2010ലാണ് ഇതിനുമുന്‍പ് ചൈനയില്‍ വിമാനം തകര്‍ന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.

2020ല്‍ കരിപ്പൂരില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചിരുന്നു. പൈലറ്റ് ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്. വിമാനം മതിലില്‍ ഇടിച്ച് രണ്ടായി പിളര്‍ന്ന് പോകുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചത്.

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ച സംഭവവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌പൈസ് ജെറ്റിന്റെ പാറ്റ്‌നദില്ലി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി പാറ്റ്‌ന വിമാനത്താവളത്തില്‍ ഇറക്കുകയും യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (5 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (26 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (30 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (45 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (48 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends