കനത്ത മഴ: യുഎഇയിലെ ചില ഡാമുകൾ തുറക്കും

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലെ ചില ഡാമുകൾ തുറക്കാൻ സാധ്യത. നിലവിൽ ചില മേഖലകളിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഡാമുകൾ തുറക്കുന്നത്. കൂടാതെ അധികമുള്ള വെള്ളം നദികളിലേക്ക് ഒഴുക്കുമെന്നതിനാൽ പരിസരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം വുറായ, ശൗഖ, ബുറാഖ്, സിഫ്‌നി, അൽ അജിലി, അസ്വാനി 1, മംദൂഹ് തുടങ്ങിയ ഡാമുകളുടെ ഷട്ടറുകളാണ് തുറക്കാൻ സാധ്യതയുള്ളത്. അതിനാൽ സമീപഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള ജലം സംഭരിക്കാൻ ഡാമുകളെ തയ്യാറാക്കുന്നതിനുള്ള മുൻകരുതലെന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുന്നത്. യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചു.
https://www.facebook.com/Malayalivartha


























