Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ഇന്ത്യയോടുള്ള പാക് അഭ്യര്‍ഥന, ഷഹബാസ് ഷെരീഫിന്റെ നീക്കം മോദിയെ കുടുക്കാനുള്ള തന്ത്രമെങ്കിൽ ആ വെള്ളമങ്ങ് വാങ്ങിവെച്ചേര്

21 JANUARY 2023 05:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഇന്ത്യയുമായുണ്ടായ മൂന്നു യുദ്ധങ്ങളിൽ നിന്ന് പാകിസ്ഥാന് ഒന്നും തന്നെ നേടാനായില്ലെന്നും, സമ്പദ്‌വ്യവസ്ഥ തകർന്ന് പാകിസ്ഥാൻ ഒറ്റപ്പെടുകയാണുണ്ടായതെന്നും ഷഹബാസ് ഷെരീഫ് വലിയ വായിൽ കരഞ്ഞു പറഞ്ഞു. തോറ്റുപോയ യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചുവെന്നും, ഇനി ഇന്ത്യയുമായി സമാധാനത്തോടെ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും കൂടി പറഞ്ഞു വെച്ചിരിക്കുകയാണ് ഷെഹബാസ് ഷെരീഫ് .

ഇന്ത്യയുമായുള്ള യുദ്ധങ്ങൾ പാകിസ്ഥാന് നൽകിയത് പട്ടിണിയും നിരാശയും തൊഴിലില്ലായ്മയും മാത്രമാണെന്നു പറയാനും പാക് പ്രധാനമന്ത്രി മടിച്ചില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മേശയുടെ ഇരുവശത്തുമിരുന്ന് ആത്മാർത്ഥമായ ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്നും കൂടിപറഞ്ഞ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ കൂടി തുറന്നുവിട്ടിരിക്കുകയാണ് ഷെഹബാസ് ഷെരീഫ്

പാകിസ്താന്റെ 'റിസർവ് ബാങ്കാ'യ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കുകൾ പ്രകാരം 2014-ന് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ വിദേശനാണ്യശേഖരമാണ് ഇപ്പോഴുള്ളത് എന്നാണ് . ഏകദേശം 430 കോടി ഡോളറിന്റെ ശേഖരം . ഇത് വെറും മൂന്നാഴ്ചത്തേക്കുള്ള ഇറക്കുമതിക്ക് മാത്രമേ തികയു .2019-ൽ അന്തർദേശീയ നാണ്യനിധിയുമായി എത്തിച്ചേർന്നിട്ടുള്ള ധാരണപ്രകാരം 110 കോടി വായ്പയായി ലഭിക്കുമെന്ന് പാകിസ്താൻ കരുതുന്നു.

ഉഭയകക്ഷി ധാരണകളുള്ള രാജ്യങ്ങളിൽനിന്നു സഹായം ലഭിക്കുമെന്നുമാണ് പാക് പ്രതീക്ഷ. ഇതിനിടെ, യു.എ.ഇ. 100 കോടി രൂപ നൽകുകയും വായ്പയായി മറ്റൊരു 200 കോടി രൂപ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്റെ കെടുതികളിൽ നിന്ന് മോചനത്തിനു ശ്രമിക്കുന്ന പാകിസ്താന് 900 കോടി രൂപ ജനീവയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സഹായധനം ലഭിച്ചിരുന്നു. സൗദി കൂടുതൽ സഹായത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇതേസമയത്താണ്, ഇന്ത്യയുമായി ഇനി യുദ്ധത്തിനില്ലെന്നും സമാധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമുള്ള പ്രതികരണം ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അറബിയ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. അപ്പോൾ തന്നെ കാര്യം മനസ്സിലായല്ലോ .പാകിസ്ഥാന് ഇപ്പോൾ ഇമേജ് നന്നാക്കണം . അതിനു സമാധാനത്തിന്റെ ആട്ടിൻ തോൽ പുതച്ചേ പറ്റു

"കശ്മീർ ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കിടയിലും കത്തിനിൽക്കുന്ന വിഷയങ്ങളിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ആത്മാർഥവും ഗൗരവമുള്ളതുമായ ചർച്ചകൾ നടത്താമെന്നു അടുത്തിടെ യു.എ.ഇയിലേക്ക് നടത്തിയ സന്ദർശനത്തിനിടെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനോടും സൂചിപ്പിച്ചിരുന്നു. അദ്ദേഹം പാകിസ്താന്റെ സഹോദരനാണ്. ചർച്ചയ്ക്കായി ഇരുരാജ്യങ്ങളേയും ഒരു മേശയ്ക്ക് ചുറ്റും കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കും." എന്നും ഷെഹബാസ് പറഞ്ഞു.

"യുദ്ധങ്ങൾ സമ്മാനിച്ചത് സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ്. ഞങ്ങൾക്ക് ദാരിദ്ര്യം നിർമ്മാർജനം ചെയ്യണം. വളർച്ച കൈവരിക്കണം. വിദ്യാഭ്യാസം ലഭ്യമാക്കണം. ജനങ്ങൾക്ക് ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും ജോലി നൽകുകയും വേണം." അതിനു പകരം, ബോംബുകൾക്കും വെടിക്കോപ്പുകൾക്കും രാജ്യത്തിന്റെ വിഭവങ്ങൾ പാഴാക്കാൻ തങ്ങളില്ലെന്നുമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഷഹബാസ് ഷെരീഫിന്റെ സന്ദേശം.

പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണെന്നും, സുഹൃത്ത് രാജ്യങ്ങളിൽ നിന്ന് കൂടുതൽ വായ്പയെടുക്കാൻ കഴിയില്ലെന്നും പറഞ്ഞ ഷെഹബാസ് ഷെരീഫ്, സാമ്പത്തിക വെല്ലുവിളി നേരിടാൻ പണം കടം വാങ്ങുന്നത് ശാശ്വത പരിഹാരമല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങൾ പാകിസ്ഥാനെ തുറിച്ചുനോക്കുകയും, പ്രകൃതി ദുരന്തങ്ങൾ വേട്ടയാടുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിതന്നെ സ്വന്തം നിസ്സഹായത തുറന്നു പ്രകടിപ്പിക്കുന്നത്. രൂപയുടെ തകർച്ചയും വിലക്കയറ്റവും ഊർജപ്രതിസന്ധിയും ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യവും പരിഹരിക്കാനാവാതെ പാകിസ്ഥാൻ നട്ടംതിരിയുകയാണ്.

ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ തിരുത്തുമായി പ്രധാനമന്ത്രിയുടെ വക്താവ് രംഗത്ത് വന്നിരുന്നു. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന 370-ാം വകുപ്പ് പുനഃസ്ഥാപിച്ചാൽ മാത്രമേ സന്ധി ചർച്ചകൾ സാധ്യമാവൂ എന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നായിരുന്നു വക്താവിന്റെ വിശദീകരണം. അപ്പോൾ സമാധാനത്തിന്റ വെള്ളരിപ്രാവുകളുടെ ചിറകിനടിയിൽ ഒളിപ്പിച്ചു വെച്ചത് കാശ്‌മീരിനായി ആർത്തി മൂത്തു നിൽക്കുന്ന കഴുകാൻ കണ്ണുകൾ തന്നെയാണ് എന്ന് വ്യക്തം

ഭരണാധികാരികളിൽ ഒരു വിഭാഗത്തെയും സൈന്യത്തെയും ചാരസംഘടനയായ ഐഎസ്‌ഐയെയും ഒഴിച്ചുനിർത്തിയാൽ ജനങ്ങളിൽ വലിയൊരു വിഭാഗവും ഇന്ത്യയുമായി രമ്യതയിൽ കഴിയാനാണ് ആഗ്രഹിക്കുന്നത് എന്ന് സത്യമാണ് . പക്ഷേ രാഷ്ട്രീയവും മതപരവുമൊക്കെയായ കാരണങ്ങളാൽ ഇത് തുറന്നുപറയാൻ ആ പാവങ്ങൾക്ക് കഴിയുന്നില്ലെന്നു മാത്രം. പക്ഷെ ഇവരുടെ വികാരമാണ് ഷെഹബാസ് ഷെരീഫിലൂടെ പുറത്തുവന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്

ഇന്ത്യയെ ആയിരം മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുകയും, അതിന് ശ്രമിച്ചവരുമാണ് പാക് ഭരണാധികാരികൾ. ഇതിൽ അവർ പരാജയപ്പെട്ടെന്നു മാത്രമല്ല, ഇന്ത്യയുമായുള്ള യുദ്ധത്തിലൂടെ സ്വയം മുറിവേൽക്കുകയും ചെയ്തു. യുദ്ധത്തിലല്ലാതെ മറ്റൊന്നിലും പാക് ഭരണാധികാരികൾ ശ്രദ്ധിച്ചില്ല. ഇതിന്റെ തിക്താനുഭവങ്ങളാണ് പാകിസ്ഥാൻ ഇന്നും അനുഭവിക്കുന്നത്. പുല്ല് തിന്നിട്ടാണെങ്കിലും പാകിസ്ഥാൻ അണുബോംബു നിർമിക്കുമെന്നാണ് പാക് പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോ പ്രഖ്യാപിച്ചത്.

ഇന്ത്യയോടുള്ള വെല്ലുവിളിയായിരുന്നു ഇത്. എന്നാൽ ഇന്ത്യ അണുബോംബ് നിർമിച്ചിട്ടും പാകിസ്ഥാന് സ്വന്തമായി അതിന് കഴിഞ്ഞില്ല. ചില രാജ്യങ്ങളുടെ സഹായത്തോടെ തങ്ങൾക്കും അണുബോംബുണ്ടെന്ന് വരുത്തിത്തീർക്കുകയാണ് പാകിസ്ഥാൻ. പുല്ലുതിന്നുമെന്ന ഭൂട്ടോയുടെ വാക്കുകൾ അറംപറ്റുകയും ചെയ്തു. ഇന്ത്യയെ ശത്രുവായി കണ്ടുള്ള നയങ്ങളും നടപടികളുമാണ് ഏഴ് പതിറ്റാണ്ടിലേറെയായി പാകിസ്ഥാൻ പിന്തുടരുന്നത്. ഇത് ആത്മഹത്യാപരമാണെന്ന ചിന്ത ഇന്ന് അവിടുത്തെ ജനങ്ങൾക്കുണ്ട്. പക്ഷെ തുറന്നു പറഞ്ഞാൽ ആ പാവങ്ങളുടെ കഴുത്തിൽ തല കാണില്ല

കശ്മീരിലെ പഴയ സ്ഥിതി പുനഃസ്ഥാപിച്ചാൽ മാത്രമേ ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറുള്ളൂ എന്ന് പാകിസ്ഥാൻ പറയുന്നതിന് ഒരു ഫലിതത്തിന്റെ വിലയേയുള്ളൂ. കശ്മീർ പ്രശ്‌നത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും, പാകിസ്ഥാൻ ഭീകരപ്രവർത്തനം അവസാനിപ്പിച്ചാലല്ലാതെ ചർച്ചയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും, ചർച്ചയിൽ മൂന്നാം കക്ഷിയെ അനുവദിക്കില്ലെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നിലപാടിന് മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവുമില്ല. ഇത് പാക് ഭരണാധികാരികൾക്കും അറിയാം. ഷെഹബാസ് ഷെരീഫിന്റെ വാക്കുകളിൽ അത് പ്രതിധ്വനിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള ശത്രുത അവസാനിപ്പിച്ച്, സ്വന്തം മണ്ണിലെ ഭീകരപ്രവർത്തനം തടഞ്ഞ് ഇന്ത്യയുമായി രമ്യതയിൽ വർത്തിക്കുക മാത്രമാണ് പാകിസ്ഥാനു മുന്നിലുള്ള പോംവഴി. ഇതിന് എത്രയും വേഗം ആ രാജ്യം തയ്യാറായാൽ അത്രയും നന്ന്. ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധമായാലും നിഴൽയുദ്ധമായാലും പാകിസ്ഥാൻ വിജയിക്കാൻ പോകുന്നില്ല. ഏറിയാൽ ശല്യം ചെയ്യാമെന്നുമാത്രം.

ഇന്ത്യയുമായി സാമാധാനശ്രമങ്ങൾ വേണമെന്ന് പരസ്യപ്രസ്താവന നടത്തുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയല്ല ഷഹബാസ് ഷെരീഫ്. 2015-ൽ, ഇന്ത്യയുമായുള്ള സമാധാനശ്രമങ്ങൾക്ക് നാലിന പദ്ധതി അന്നത്തെ പ്രധാനമന്ത്രിയും നിലവിലെ പ്രധാനമന്ത്രിയുടെ സഹോദരനുമായ നവാസ് ഷെരീഫ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് മുന്നിൽ വെച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്ലാമാബാദിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് ഷഹബാസിന് മുമ്പ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനും തുറന്നുപറഞ്ഞിരുന്നു. എന്നാൽ, അന്ന് സാമാധാനശ്രമങ്ങൾക്ക് തടസ്സമായി ചൂണ്ടിക്കാട്ടിയത്, ഇന്ത്യ ഭരിക്കുന്ന സർക്കാർ ആർ.എസ്.എസ്. പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ്‌. ജമ്മു- കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതും ഒരു തടസ്സമായി അന്ന് ഇമ്രാൻ ചൂണ്ടിക്കാട്ടി.

ഇപ്പോൾ ഇന്ത്യയുടെ അധ്യക്ഷതയിൽ ജി20 ഉച്ചകോടി നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്ന നിലയിൽ പാക് പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്. ജി20 ഉച്ചകോടിയിലൂടെ ലോകരാജ്യങ്ങളുടെ നേതൃനിരയിലേക്ക് ഇന്ത്യയെത്തുന്നുവെന്ന തോന്നൽ പാകിസ്ഥാന് സഹിക്കാൻ കഴിയുന്നതല്ല. . അപ്പോൾ ഷഹബാസിന്റെ സന്ദേശം മോദിക്കല്ല, ലോകരാജ്യങ്ങൾക്കാണ് എന്ന് വ്യക്തം

തീർന്നില്ല, ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് വരാൻ ഇരിക്കുമ്പോൾ സമാധാനശ്രമങ്ങൾക്ക് പാകിസ്ഥാൻ മുൻകൈ എടുത്തിട്ടും മോദി സർക്കാർ അതിനു വില കല്പിച്ചില്ല എന്നത് മോദിയ്‌ക്കെതിരായ ഒരു ആയുധമായി വീശാൻ കഴിയുമോ എന്ന വളഞ്ഞ ബുദ്ധിയും ഷഹബാസിനുണ്ട് . കുറ്റം പാകിസ്താന്റെ അല്ല, രാഷ്ട്രീയകാരണങ്ങളാൽ ഇന്ത്യക്ക് അതിനൊപ്പം നിൽക്കാൻ കഴിയാത്തതാണെന്നുമുള്ള പ്രതീതി ഉണ്ടാക്കാനും ഈയൊരു പ്രസ്താവനയിലൂടെ സാധിക്കും എന്ന മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് ഷഹബാസിന്റെത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (22 minutes ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (35 minutes ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (2 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (10 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (10 hours ago)

Malayali Vartha Recommends