Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക

ട്രംപ് ഇപ്പോൾ ഇറാനിലേക്ക് തിരിയുന്നു.. . ചെങ്കടലിലെ തങ്ങളുടെ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയ ഹൂത്തി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക.. ഹൂത്തികള്‍ അയച്ച എല്ലാ ഡ്രോണുകളും തകര്‍ത്തു..

17 MARCH 2025 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി

അമേരിക്കൻ പ്രസിഡൻ്റിന് എതിരെ ഇറാൻ മുഴക്കിയിരിക്കുന്നത്..ലോകത്ത് ഒരു രാജ്യവും നടത്താത്ത വെല്ലുവിളി..യി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്നാണ് സൂചന..

അമേരിക്കയിലെ ഒറിഗോൺ തീരത്ത് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അധികൃതർ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ മരുന്നുകൾക്ക് പകരം ഇന്ത്യൻ മരുന്നുകൾ; വ്യാപകമായ മാറ്റത്തിന്റെ സൂചന നൽകിയത് അഫ്ഗാൻ ബ്ലോഗർ

ട്രംപ് ഇപ്പോൾ ഇറാനിലേക്ക് തിരിയുന്നതാണ് കാണാൻ കഴിയുന്നത് . ഗാസയിലെ ഇസ്രയേല്‍ ഉപരോധത്തിനെതിരെ ചെങ്കടലില്‍ ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പലുകളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് യെമനിലെ ഹൂതികള്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണ പരമ്പരകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഴിച്ചുവിട്ടിയിരിക്കുന്നത്. അമേരിക്കയുടെ ആക്രമണങ്ങളില്‍ യെമന്‍ തലസ്ഥാനമായ സനയിലും വടക്കന്‍ പ്രവിശ്യയായ സാദയിലുമായി കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടതായി ഹൂതികളുമായി ബന്ധപ്പെട്ട അല്‍ മസിറ ടിവി അടക്കം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു .

എന്നാൽ ഒന്നും അവസാനിക്കുന്നില്ല എല്ലാം തുടങ്ങിയിട്ടേയുള്ളൂ. ചെങ്കടലിലെ തങ്ങളുടെ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയ ഹൂത്തി വിമതര്‍ക്ക് കനത്ത തിരിച്ചടി നല്‍കി അമേരിക്ക. യെമനില്‍ ഹൂത്തി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് തിരിച്ചടിയായിട്ടാണ് ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയത്. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ഹൂത്തികള്‍ അയച്ച എല്ലാ ഡ്രോണുകളും തകര്‍ത്തതായും കപ്പലുകള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക വ്യക്തമാക്കി.കഴിഞ്ഞ ദിവസം യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക വ്യാപകമായ ആക്രമണം നടത്തിയിരുന്നു. 31 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

യു.എസ് വ്യോമസേനയുടെ എഫ്-16, എഫ്-18 ഇനങ്ങളില്‍ പെട്ട പോര്‍വിമാനങ്ങളാണ് ഹൂത്തികളെ നേരിടാനായി എത്തിയത്.ഹൂത്തികളുടെ പതിനൊന്നോളം ഡ്രോണുകളാണ് ഇവ വെടിവെച്ചിട്ടത്. യു.എസ് നാവികസേനയുടെ പ്രധാന പടക്കപ്പലായ ഹാരി.എസ്.ട്രൂമാനും സൈനിക നടപടിയില്‍ പങ്കെടുത്തു.നേരത്തേ ഹാരി എസ് ട്രൂമാന്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ പല പടക്കപ്പലുകളേയും ആക്രമിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അമേരിക്ക തള്ളിക്കളയുകയായിരുന്നു. ബാലിസ്റ്റിക്ക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണ് കപ്പലുകളെ തങ്ങള്‍ ആക്രമിച്ചത് എന്നായിരുന്നു ഹൂത്തികളുടെ അവകാശവാദം.

 

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ദുരന്തമാണു കാത്തിരിക്കുന്നതെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ട്രംപ് രണ്ടാം തവണയും പ്രസിഡന്റായ ശേഷം മിഡില്‍ ഈസ്റ്റില്‍ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതല്‍ നിര്‍ത്തണമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും അമേരിക്ക ആവശ്യപ്പെട്ടു. 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വാദം.ഐ.എസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ അബു ഖദിജയെ വക വരുത്തിയതിന് തൊട്ടു പിന്നാലെയാണ് അമേരിക്ക ഹൂത്തികള്‍ക്ക് നേരേ ഇത്രയും വലിയൊരു ആക്രമണം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (10 minutes ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (17 minutes ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (21 minutes ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (46 minutes ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (58 minutes ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (1 hour ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (1 hour ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (1 hour ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (2 hours ago)

വായു മലിനീകരണം രൂക്ഷം.  (2 hours ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (2 hours ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (2 hours ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (2 hours ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (2 hours ago)

പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക  (3 hours ago)

Malayali Vartha Recommends