Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

05 JULY 2026 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

തലസ്ഥാനത്തെ വെങ്ങാനൂരിലുള്ള സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വെണ്ണിയൂര്‍ സ്വദേശി അഞ്ജു (28) എന്ന യുവതിയുടെ ജീവനൊടുകയും മറ്റൊരു യുവതി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വന്നതിന്റെയും കാരണം കനകമാണ്. സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും. അഞ്ജു ജീവനൊടുക്കുന്ന അവസ്ഥയിലേക്ക് എത്തിയതില്‍ സിന്ധുവിന്റെ പങ്കു വലിതാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്ന കാര്യം.

സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി സിന്ധുവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതികള്‍ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ലഭിക്കാതെ വന്നതോടെയാണ് യുവതികള്‍ ആത്മഹത്യാ ശ്രമം നടത്തിയത്. പണയം വെച്ചവര്‍ സ്വര്‍ണം തിരികെ എടുക്കാന്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ വെട്ടിലായത്. ഇതോടെ ഇവര്‍ സ്വര്‍ണം ആവശ്യപ്പെട്ട് സിന്ധുവെിനെ വിളിച്ചു. എന്നാല്‍ യുവതികളെ കബളിപ്പിച്ച് പണം തട്ടാന്‍ യുവതി ഇതിനോടകം പ്ലാന്‍ ചെയ്തിരുന്നു.

 

 

സ്വര്‍ണം തന്നതിന് തെളിവില്ലന്നാണ് സിന്ധു പറഞ്ഞത്. ഇതോടെ തങ്ങള്‍ മരിക്കുമെന്ന് യുവതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പോയി മരിക്കാനാണ് സിന്ധു അവരോട് പറഞ്ഞതെന്ന് എഫ്ഐആറില്‍ പരാമര്‍ശിക്കുന്നു. പ്രതിയുടെ മറ്റ് തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കുകയാണെന്നും വിഴിഞ്ഞം പോലീസ് വ്യക്തമാക്കി. സിന്ധുവിന്റെ തട്ടിപ്പിന് ഇരയായി രണ്ടു പേരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ചത്.


ഇതില്‍ വെങ്ങാനൂര്‍ സ്വദേശി അഞ്ജു ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. സ്വര്‍ണം കൈക്കലാക്കിയ ശേഷം അമേരിക്കയിലേക്ക് കടന്ന സിന്ധു, മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. മരിച്ച അഞ്ജുവില്‍ നിന്നും 20ലക്ഷം കൈക്കലാക്കിയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ച ഐശ്വര്യയില്‍ നിന്നും അമ്പത് പവനാണ് വാങ്ങിയത്. വെങ്ങാനൂര്‍ അമരവിളയിലുള്ള സൂര്യ ഫിനാന്‍സിലെ ജീവനക്കാരാണ് മരിച്ച അഞ്ജുവും ചികിത്സയില്‍ കഴിയുന്ന ഐശ്വര്യയും.

 

പ്രതി സിന്ധുവിന്റെ മകന്‍ രാഷ്ട്രപതിയുടെ പൈലറ്റും ഭര്‍ത്താവ് വിരമിച്ച് സൈനിക ഉദ്യോഗസ്ഥനുമാണ്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സിന്ധു അറസ്റ്റിലായത്. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പാപ്പനംകോട് മറ്റൊരു ബാങ്കിംഗ് സ്ഥാപനം നടത്തിയപ്പോഴും സിന്ധി ചില തട്ടിപ്പുകള്‍ നടത്തിയതായി സൂചനയുണ്ട്.

പോലീസ് അന്വേഷണത്തില്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇവരുടെ ആത്മഹത്യാ ശ്രമത്തിന് സ്വര്‍ണ്ണം സംബന്ധിച്ച ഇടപാടാണ്. സൂര്യ ഫിനാന്‍സിന്റെ വിഴിഞ്ഞം, അമരിവിള ശാഖകളില്‍ പണയമിരുന്ന യഥാര്‍ത്ഥ ഉടമകളുടെ സ്വര്‍ണം ഈ ജീവനക്കാരികള്‍ ചേര്‍ന്ന് തങ്ങളുടെ സിന്ധുവിന് മറിച്ച് നല്‍കുകയായിരുന്നു. ഒന്നും രണ്ടുമല്ല, 70 പവന്‍ സ്വര്‍ണമാണ് ഇത്തരത്തില്‍ ബാങ്കില്‍ നിന്നും ഇവര്‍ പുറത്തേക്ക് കടത്തിയത്.

ബാങ്കിലെ സ്വര്‍ണം സിന്ധുവിന് കൊടുത്ത് പുറത്തുള്ള മറ്റ് സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തുകയ്ക്ക് പണയം വെപ്പിക്കുന്നതിലൂടെ ഈ ജീവനക്കാരികള്‍ക്ക് വന്‍ തുക കമ്മീഷനായി ലഭിച്ചിരുന്നു എന്നാണ് വിവരം. കുറച്ചു നാളായി ഈ 'ബിസിനസ്' സുഗമമായി നടന്നു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ പണം തിരികെ നല്‍കി സ്വര്‍ണം വീണ്ടെടുക്കാനായി സൂര്യ ഫിനാന്‍സില്‍ എത്തിയതോടെയാണ് കഥ മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (54 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (56 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (1 hour ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends