Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഒടുവിൽ അവർ ഭൂമിയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്..ഇത് അഭിമാന നിമിഷം...ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട്, അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്...

19 MARCH 2025 01:13 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ അവർ ഭൂമിയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് . അപ്രതീക്ഷിതമായി സ്‌പെയ്‌സില്‍വെച്ച് പ്രതിസന്ധിയിലാവുക. എട്ടുദിവസത്തെ ദൗത്യം എട്ടു മാസവും കടന്നു നീളുക. ഒടുവില്‍ ഭൂമിയില്‍നിന്ന് രക്ഷകരെത്തി അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതരായി തിരികെയെത്തിക്കുക. നാസയുടെ ബഹിരാകാശസഞ്ചാരികളായ സുനിതാ വില്യംസിന്റെയും ബാരി ബുച്ച് വില്‍മോറിന്റെയും കഴിഞ്ഞ ഒമ്പതുമാസത്തെ അനുഭവം ഏത് ഹോളിവുഡ് സസ്‌പെന്‍സ് ത്രില്ലറിനെയും തോല്‍പ്പിക്കുന്നത്ര നാടകീയമാണ്.

ഇന്ത്യൻ സമയം പുലർച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകം ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്. ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടൽപരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതിൽ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി.

 

ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററിൽ കൊണ്ടുപോകുക. നാലു പേരും പുറത്തിറങ്ങിയത് നിറഞ്ഞ ചിരിയോടെ. ചുറ്റിലും കൂടിയവർ സ്വീകരിച്ചത് കൈയടികളോടെ. ഡ്രാഗൺ ക്യാപ്സൂൾ ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയായിരിക്കുന്നു.പേടകം റിക്കവറി ഷിപ്പിലെത്തിച്ച് ശുദ്ധജലം ഉപയോഗിച്ച് കഴുകി.

 

ഉപ്പുവെള്ളം പേടകത്തിൽനിന്ന് ഒഴിവാക്കാനാണിത്. പത്തു മിനിറ്റോളം പേടകത്തിന്റെ സുരക്ഷാ പരിശോധനയാണ്. അതിനു ശേഷം റിക്കവറി ഷിപ്പിലേക്ക് പേടകത്തെ മാറ്റും. പേടകത്തിനകത്ത് യാത്രികരെല്ലാം സുരക്ഷിതരാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മർദവും താപനിലയും ഓക്സിജനുമെല്ലാം ഭൂമിക്ക് സമാനമായി പേടകത്തിനകത്ത് ലഭ്യമാണ്. ഇന്നലെ രാവിലെ 10:35 ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടു.

ഇന്ന് പുലർച്ചെ 2:36 പേടകത്തിന്റെ ട്രങ്ക് ഭാഗം വേർപെട്ടു.2:41 ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നതിന് തൊട്ടുമുന്നേ 7.5 മിനിറ്റ് ത്രസ്റ്ററുകൾ ജ്വലിപ്പിക്കുന്ന ഡീഓർബിറ്റ് ബേൺ പ്രക്രിയ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്. ഇന്നേരം ശബ്ദത്തിന്റെ 22 മടങ്ങ് വേഗത ആർജിച്ചു (മണിക്കൂറിൽ 27,359 കിലോമീറ്റർ). പുറംഭാഗത്തെ ചൂട് 1,926 ഡിഗ്രി സെൽഷ്യസിലേറെ.3:24 18,000 അടി ഉയരത്തിൽ വച്ച് രണ്ട് ചെറു പ്രാഥമിക പാരച്ചൂട്ടുകൾ വിടർന്നു. 6,500 അടി.മുകളിലെത്തിയപ്പോൾ 4 പ്രധാന പാരച്ചൂട്ടുകളും വിടർന്നു.3:27 സെക്കൻഡിൽ 25 അടി എന്ന പ്രവേഗ നിരക്കോടെ (വെലോസിറ്റി) ഡ്രാഗൺ സാവധാനം കടലിലേക്ക് പതിച്ചു.എട്ടുദിവസം ചെലവിടാന്‍ പോയ സുനിതയും വില്‍മോറും 286 ദിവസം കഴിഞ്ഞാണ് മടങ്ങുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (36 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (40 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (51 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (55 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends