വാഹനാപകടത്തില്‍ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി
ഭര്‍ത്താവുമൊന്നിച്ച് പ്രസവത്തിനു ആശുപത്രിയിലേക്കു പോകുകയായിരുന്ന യുവതി വഴിമധ്യേ വാഹനാപകടത്തില്‍ മരിച്ചുവെങ്കിലും ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിയെ ശസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെടുത്തു. അമ്മയുടെ ഹൃദയമിടിപ്പു നിലച്ചുവെങ്കിലും അവളുടെ ഉദരത്തില്‍ കിടന്ന മറ്റൊരു ജീവന്റെ ശ്വാസം നിലച്ചില്ല. പെണ്കുട്ടിയാണവള്. അദ്ഭുത പെണ്‍കുട്ടിക്കു പേരുമിട്ടു മാഡിസന്‍.
മിസൗറിയിലാണു സംഭവം. സാറാ ഐലര്‍ എന്ന ഇരുപത്താറുകാരിയാണു ഹതഭാഗ്യയായ അമ്മ. ഐലറിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭര്‍ത്താവ് മാറ്റ് റിഡര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.
മൂന്നു വാഹനങ്ങള്‍ തമ്മിലുണ്ടായ കൂട്ടിയിടിയിലാണ് ഐലറിനു ജീവന് നഷ്ടമായത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ അമ്മയെയും കുട്ടിയെയും രക്ഷപ്പെടുത്താന്‍ ജീവരക്ഷാ നടപടി സ്വീകരിച്ചിരുന്നു. ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മാഡിസന്‍ കണ്ണുതുറന്നു, നഴ്സിന്റെ കൈയില്‍ പിടിത്തമിട്ടു.
എന്നാല്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് ഓക്സിജന്റെ കുറവുണ്ടായതിനാല്‍ മാഡിസന്റെ മസ്തിഷ്കത്തിന് എന്തെങ്കിലും തകരാറുണ്ടോ എന്നു ഡോക്ടര്‍മാര്‍ക്ക് ഇനിയും ഉറപ്പാക്കാനായിട്ടില്ല. പൊതുവേ അവള് ആരോഗ്യവതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha