കുസൃതികാട്ടിയ മകനെ അച്ഛന് വെടിവെച്ചുകൊന്നു
കുസൃതിക്കാരനായ മൂന്നുവയസ്സുകാരനെ പതിനെട്ടുകാരനായ രണ്ടാനച്ഛന് വെടിവെച്ചുകൊന്നു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. കട്ടിലില്‍ കിടന്ന് തുടര്‍ച്ചയായി ചാടിക്കളിച്ചതിനാണ് കുട്ടിയെ വെടിവെച്ചുകൊന്നതെന്ന് കുട്ടിയുടെ രണ്ടാനച്ഛനായ ജോര്‍ജ് പോലീസിനോട് പറഞ്ഞു. അപകടം നടക്കുന്പോള് ഒക്ക്ലഹോമയിലെ അപ്പാര്‍ട്ട്മെന്റില്‍ ജോര്‍ജും കൊല്ലപ്പെട്ട മകനും തനിച്ചായിരുന്നു. കട്ടിലില്‍ കിടന്ന് ചാടിയ ഡൊമിനിക്കിനോട് ചാട്ടം നിര്‍ത്താന്‍ ജോര്‍ജ് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാല്‍, അനുസരിക്കാന്‍ കൂട്ടാക്കാത്ത ഡൊമിനിക് ചാട്ടം നിര്‍ത്തിയില്ല. ഇതില്‍ പ്രകോപിതനായ ജോര്‍ജ് കുട്ടിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
ശബ്ദംകേട്ട് സമീപത്തെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും ഓടിയെത്തിയവര്‍ തലയ്ക്ക് വെടിയേറ്റ് കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലുള്ള ഡൊമിനിക്കിനെയാണ് കണ്ടത്. തുടര്‍ന്ന് എമര്‍ജന്‍സി നന്പറായ 911 ല്‍ വിളിച്ചു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ ആന്പുലന്സ് സ്ഥലത്തെത്തി ഡൊമിനികിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. 505,000 യുഎസ് ഡോളര്‍ പിഴയും വിധിച്ചതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കുട്ടിയുടെ സ്വന്തം പിതാവും ഒരു കേസില്‍ പെട്ട് ജയിലിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha