Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതിക്ക് ദാരുണ അന്ത്യം

06 JANUARY 2017 02:42 PM IST
മലയാളി വാര്‍ത്ത

ബൊളീവിയയിലെ ഒരു ഗ്രാമത്തില്‍ 22 കാരിയായ യുവതിക്ക് ദാരുണ അന്ത്യം. മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പുകളുടെ കടിയേറ്റു മരിച്ചു. ബൊളീവിയയുടെ തലസ്ഥാനമായ ലാസ് പാസില്‍ നിന്ന് 160 കി.മീ അകലെയുള്ള കര്‍നാവിയെന്ന ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലൊരാളുടെ വാഹനം മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് 52-കാരിയായ സ്ത്രീയെയും അവരുടെ രണ്ടു മക്കളെയും നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഇതില്‍ മകളെയും 28-കാരനായ മകനെയും ഗ്രാമവാസികള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്നു മരത്തില്‍ കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഉഗ്ര വിഷമുള്ള ഉറുമ്പുകളുടെ കൂട് ഈ മരത്തിലുണ്ടായിരുന്നതായും ഇവയുടെ കടിയേറ്റ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായും ഇതേ തുടര്‍ന്നാണ് അന്ത്യമെന്നും പോലീസ് അറിയിച്ചു. യുവതിയുടെ ശ്വാസനാളത്തിന് ഉറുമ്പുകള്‍ കടിച്ചതാണ് മരണത്തിന്റെ പ്രധാന കാരണം. വിഷം ശരീരത്തിലേക്കു വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടാണ് യുവതിയുടെ മരണകാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (26 minutes ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (38 minutes ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (55 minutes ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (56 minutes ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (57 minutes ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (59 minutes ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (1 hour ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (1 hour ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends