Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

പരിശോധന കൂടാതെ യുഎസ്സിലേയ്ക്ക് ആളുകളെ അതിര്‍ത്തി കടത്തി വിട്ടതിന് കസ്റ്റംസ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥന് നല്‍കിയത് സെക്‌സ്!

12 JANUARY 2017 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

യുഎസ്സ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പട്രോളിംഗിനായി ഉത്തരവാദപ്പെടുത്തിയിരുന്ന ഒരു ഉദ്യോഗസ്ഥന്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനായി രാജ്യ സുരക്ഷയെ അപകടത്തിലാക്കി എന്നതിന് കാലിഫോര്‍ണിയ പോലീസ് കേസെടുത്തു.

യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസറായി 15 വര്‍ഷത്തോളം സേവനം ചെയ്തിട്ടുള്ള ജോസ് ലൂയിസ് കോടയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൈക്കൂലി വാങ്ങല്‍, നിയമവിരുദ്ധമായ മനുഷ്യക്കടത്ത് എന്നിവയാണ് ലൂയിസ് കോടയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

യുഎസ്സിലെ ഇന്റര്‍‌സ്റ്റേറ്റ് 5 എന്ന ഹൈവേയുടെയും മെക്‌സിക്കോയിലെ മെക്‌സിക്കന്‍ ഫെഡറല്‍ ഹൈവേയുടെയും ഇടയിലുള്ള പോര്‍ട്ട് ഓഫ് എന്‍ട്രിയാണ് സാന്‍ വൈസിഡ്രോ പോര്‍ട്ട് ഓഫ് എന്‍ട്രി. പ്രസ്തുത പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസറായി ജോലി നോക്കവേ രേഖകളൊന്നുമില്ലാത്തവരെ നിയമവിരുദ്ധമായി അമേരിക്കയിലേയ്ക്കു കടക്കാന്‍ അനുമതി നല്‍കിയെന്നും അതിനു പ്രത്യൂപകാരമായി അവരില്‍ നിന്നും കാശും സെക്‌സും കൈപ്പറ്റി എന്നാണ് കേസ്.

ഇപ്രകാരം കള്ളക്കടത്തു സാമഗ്രികളുള്‍പ്പെടെ ഈ രണ്ടു രാജ്യങ്ങള്‍ക്കിടെ കടത്തുന്നതിന് മെക്‌സിക്കന്‍ പൗരന്‍മാരായ മിറിയം ജീവാരെസ്- ഹെമേര എന്ന വനിതയോടും ഗില്‍ബെര്‍ട്ടോ അഗ്വിലാര്‍ മാര്‍ട്ടിനെസ് എന്നയാളുമൊത്ത് ചേര്‍ന്ന് ലൂയിസ് കോട പ്രവര്‍ത്തിച്ചു എന്നതിന് തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു.

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലേയും കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഓഫീസ് ഓഫ് പ്രൊഫഷണല്‍ റെസ്‌പോണ്‍സിബിലിറ്റിയിലേയും കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫീല്‍ഡ് ഓപ്പറേഷന്‍സിലേയും യുഎസ് ബോര്‍ഡര്‍ പട്രോളിലേയും ഉദ്യോഗസ്ഥരടങ്ങിയ ബോര്‍ഡര്‍ കറപ്ക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ദീര്‍ഘനാളത്തെ സംയുക്ത അന്വേഷണത്തിനൊടുവിലാണ് മൂവരേയും അറസ്റ്റു ചെയ്തത്. കുറ്റങ്ങളെല്ലാം ലൂയിസ് കോട ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. 15,000 ഡോളറാണ് ഒരാളിനെ അതിര്‍ത്തി കടത്തി വിടുന്നതിന് കൈപ്പറ്റിയിരുന്നതെന്ന് അയാള്‍ പോലീസിനോടു പറഞ്ഞു.

മെക്‌സിക്കോയില്‍ നിന്നും യുഎസ്സിലേയ്ക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തുന്നതും കള്ളക്കടത്തു സാധനങ്ങള്‍ കടത്തിക്കൊണ്ടു വരാന്‍ സമ്മതം പ്രകടിപ്പിക്കുന്നവരെ റിക്രൂട്ട് ചെയ്യുന്നതും മിറിയം ജൂവാരെസ് ഹെരേരയാണ്. ഇവരെ ലൂയിസ് കോടയുടെ പോര്‍ട്ട് ഓഫ് എന്‍ട്രി വരെ എത്തിച്ചു കഴിഞ്ഞാല്‍ പിന്നീട് ലൂയിസ് കോടയുടെ വാഹനത്തിലാണ് അവരെ കൊണ്ടു പോകുന്നത്. ഇപ്രകാരം ചെയ്യുന്നതിന് ഏറ്റവും ഉയര്‍ന്ന തുക അവരില്‍ നിന്നും വാങ്ങിത്തരണമെന്ന് കോട, ജൂവാരെസ് ഹെരേരയുമായി ധാരണയിലെത്തിയിട്ടുണ്ടായിരുന്നു. നിയമവിധേയമായ മാര്‍ഗ്ഗത്തിലൂടെയാണ് അവര്‍ യുഎസ്സില്‍ എത്തിയതെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ അവര്‍ക്കായി പിന്നീട് കോട ഉണ്ടാക്കി നല്‍കുമായിരുന്നു.

ഇതിനൊക്കെ പ്രതിഫലമായി യുഎസ്സിലേയ്ക്ക് കടക്കാന്‍ ആഗ്രഹിച്ചവരില്‍ നിന്നുള്ള കാശ് കൂടാതെ ജൂവാരസ് ഹെരേര കടത്തി വിടാന്‍ ആഗ്രഹിച്ചവരെ യുഎസ്സിലെത്തിക്കുന്നതിന് പ്രത്യുപകാരമായി അവര്‍ ലൂയിസ് കോടയ്ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നത്രേ.

കോടയ്‌ക്കെതിരെ രഹസ്യാന്വേഷണം നടക്കുന്ന വിവരം അറിയാതിരിക്കെ അയാള്‍ക്കു കൈക്കൂലിയായി ലഭിച്ച 44,000-ലധികം ഡോളര്‍ തുക (30 ലക്ഷത്തിനടുത്ത ഇന്ത്യന്‍ രൂപയ്ക്കു തുല്യം) അയാള്‍ തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത് അയാള്‍ക്കെതിരെയുള്ള ശക്തമായ തെളിവായി. തുടര്‍ന്ന് സെര്‍ച്ച് വാറന്റുമായെത്തിയ ഉദ്യോഗസ്ഥര്‍ അയാളുടെ വീട്ടില്‍ നിന്നും മറ്റൊരു 17,000 ഡോളര്‍ കൂടി കണ്ടെടുത്തു.

യുഎസ്സ് ലീഗല്‍ സിസ്റ്റത്തിലുള്ള പ്ലീ ബാര്‍ഗെയ്ന്‍ എന്ന സംവിധാനത്തില്‍പ്പെടുത്തി വിചാരണയ്ക്കായി കോട സമ്മതിച്ചു. ( പ്രോസിക്യൂട്ടര്‍മാരും, പ്രതിയുമായി എത്തുന്ന ഒരു ധാരണയാണിത്. ഇതില്‍ പ്രതി കുറ്റസമ്മതം നടത്താന്‍ തയ്യാറാണെന്ന് അറിയിയ്ക്കുമ്പോള്‍ കുറഞ്ഞ ശിക്ഷാവിധി ലഭിക്കുന്ന വകുപ്പുകള്‍ ചുമത്താന്‍ ശ്രമിക്കുന്ന രീതിയാണ്.) ഇവിടെ പ്ലീ ബാര്‍ഗെയ്‌നിന്റെ ഭാഗമായി അയാളില്‍ നിന്നു പിടിച്ചെടുത്ത പണമെല്ലാം സര്‍ക്കാരിനു കണ്ടുകെട്ടാമെന്ന് അയാള്‍ സമ്മതിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (7 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (7 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (7 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (7 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (7 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (8 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (9 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (10 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (11 hours ago)

Malayali Vartha Recommends