സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനുകളില്‍ സ്‌ഫോടനം ; പത്തുപേര്‍ കൊല്ലപ്പെട്ടു

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം. 10 പേര്‍ കൊല്ലപ്പെട്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്നു മൂന്നു സ്‌റ്റേഷനുകള്‍ അടച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നു നിരവധി വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങളും ഇവിടെ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha
























