Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ഉരുള്‍പൊട്ടി വീടൊലിച്ചു പോയപ്പോള്‍ തങ്ങളും ഒലിച്ച് പോകേണ്ടതായിരുന്നു; പക്ഷെ രക്ഷപ്പെട്ടത് ദൈവത്തിന്റെ സഹായം ഒന്നുകൊണ്ട് മാത്രം; ഞായറാഴ്ച തറവാട്ട് വീട്ടിലേക്ക് പോയ കുടുംബം തിങ്കളാഴ്ച രാവിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്ത കേട്ട് തിരിച്ചുവന്നപ്പോള്‍ കണ്ടത് വീടിരുന്നിടത്ത് മണ്‍കൂന മാത്രം

17 JULY 2018 10:24 AM IST
മലയാളി വാര്‍ത്ത

പോയപ്പോള്‍ ഉണ്ടായിരുന്ന വീട് തിരിച്ചു വന്നപ്പോള്‍ ഇല്ലാതായതിന്റെ ദു:ഖം അടക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവിടെ തങ്ങളുണ്ടായിരുന്നെങ്കില്‍... അതോര്‍ത്തപ്പോള്‍ ദൈവത്തിന് നന്ദി.പൂമാലത്തൊട്ടിയില്‍ ഈട്ടിക്കുന്നേല്‍ രാജനും ഭാര്യ പ്രീതയും ആശ്വസിക്കുകയാണ്. ഞായറാഴ്ച തറവാട്ട് വീട്ടിലേക്ക് പോയ ഇവര്‍ തിങ്കളാഴ്ച രാവിലെ ഉരുള്‍പൊട്ടല്‍ വാര്‍ത്ത കേട്ട് തിരിച്ചുവന്നപ്പോള്‍ കണ്ടത് വീടിരുന്നിടത്ത് മണ്‍കൂന മാത്രം. അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയില്‍ തറവാട്ടു വീട്ടിലേക്ക് പോകാന്‍ തോന്നിച്ചത് ദൈവം ആയിരുന്നെന്നാണ് ഇവരോട് അടുപ്പമുള്ളവര്‍ ആശ്വസിക്കുന്നത്. അറക്കുളം, മൂലമറ്റം, വെള്ളിയാമറ്റം പ്രദേശങ്ങളില്‍ ഉണ്ടായ വ്യാപക ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഇവരുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.

ഞായറാഴ്ച രാത്രി ഇവര്‍ വീടുവിട്ട് തറവാട് വീട്ടിലേക്ക് പോയതിന് പിന്നാലെ പൂമാല മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി ഇവരുടെ വീട് പൂര്‍ണമായി ഒലിച്ചുപോയി. വീട്ടുപകരണങ്ങളും നശിച്ചു. അഞ്ചേക്കറോളം സ്ഥലമാണ് ഇവിടെ ഒലിച്ചുപോയത്. രാജനും ഭാര്യ പ്രീതയും തോരാത്ത മഴ കണ്ട് ഞായറാഴ്ച രാത്രിയില്‍ തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് പോയതിനാലും ഇവരുടെ മക്കള്‍ ചെന്നെയിലായിരുന്നതിനാലും ആരും വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ ആളപായം ഒഴിവായി. തിങ്കളാഴ്ച വെളുപ്പിനാണ് ഉരുള്‍പൊട്ടിയത്. ഉടുത്തിരുന്ന തുണി അല്ലാതെ അവര്‍ ഒന്നും കൊണ്ടുപോയിരുന്നതിനാല്‍ വിങ്ങുന്ന ഹൃദയവുമായി വീടിരുന്ന സ്ഥലം നോക്കി നില്‍ക്കാനേ ഇവര്‍ക്കിപ്പോള്‍ കഴിയുന്നുള്ളൂ. രാജനെയും പ്രീതയേയും കണ്ട് സ്ഥലത്തെത്തിയ നാട്ടുകാരും ദു:ഖത്തിലായി. വലിയ ദൈവാനുഗ്രഹമാണ് തങ്ങളെ തറവാട്ട് വീട്ടിലേക്ക് പറഞ്ഞു വിട്ടതെന്ന് രാജന്റെ ഭാര്യ പ്രീത പറഞ്ഞു. 

മേത്തൊട്ടിയില്‍ തെരുവേല്‍ ശിവരാമന്റെ പുരയിടത്തില്‍ നിന്ന് പൊട്ടിയ ഉരുള്‍ ഈട്ടിക്കുന്നേല്‍ രാജന്റെ വീട് തകര്‍ത്ത് മണലേല്‍പുന്നേല്‍ അജേഷിന്റെ പുരയിടത്തില്‍ കയറി തോട്ടില്‍ ചെന്ന് നിന്നു. തെരുവേല്‍ ശിവരാമന്റെയും രാജന്റെയും, അജേഷിന്റെയും പ്ലാവ്, മാവ്, തെങ്ങ്, കമുക് തുടങ്ങിയ കൃഷി ദേഹണ്ഡങ്ങള്‍ ഒലിച്ചുപോയി. വീടിരുന്ന സ്ഥലത്ത് പാത്രങ്ങളും വീട്ടുപകരണങ്ങളും മണ്ണിനടിയിലും മറ്റുമായി ചിതറി കിടക്കുകയാണ്. കിഴക്കെ മേത്തൊട്ടി റോഡിന്റെ ഓടയില്‍ നിന്നും ഒഴുകിവന്ന വെളളം തെരുവേല്‍ ശിവരാമന്റെ പുരയിടത്തിലൂടെയാണ് ഒഴുകി പോയിരുന്നത്. ഈ വെള്ളം ഒലിച്ചിറങ്ങിയതാവാം ഉരുള്‍പൊട്ടലിന് കാരണം. 

അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മൂലമറ്റം ആശ്രമത്തിനു സമീപം ഉരുള്‍പൊട്ടിയത്. അഴകമ്പറമ്പില്‍ പുരയിടത്തില്‍ ആണ് ഉരുള്‍ പൊട്ടിയത്. അഴകമ്പറമ്പില്‍ പുരയിടത്തില്‍ ആണ് ഉരുള്‍ പൊട്ടിയത്. ചെളിയും മണ്ണും ഒഴുകിയെത്തി റോഡില്‍ നിരന്നതിനാല്‍ ഉരുളിന്റെ തീവ്രത കുറയുകയായിരുന്നു. ഉരുള്‍ പൊട്ടിവരുമ്പോള്‍ ആശ്രമം ഭാഗത്തേക്കു കടന്നു പോവുകയായിരുന്ന രാജീവന്റെ ജീപ്പില്‍ അടിച്ചു. ഉരുള്‍ വരുന്നതു കണ്ടു ഇയാള്‍ ജീപ്പു പുറകോട്ടു മാറ്റിയതിനാല്‍ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ആവിക്കാട്ട് ഹരിദാസിന്റെ വീടിനു സമീപം എത്തിയ ഉരുള്‍ റോഡിലൂടെ നിരന്ന് ഒഴുകുകയായിരുന്നു. ഇതിനാല്‍ ഉരുളിന്റെ തീവ്രത കുറഞ്ഞു. മഴ ശക്തമായി തുടരുന്നതിനാല്‍ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തിലെ നൂറുകണക്കിനു കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (24 minutes ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (40 minutes ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (1 hour ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (1 hour ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (2 hours ago)

ചൈനയുടെ Ghost Cities – ആളുകളില്ലാത്ത നഗരം! ലക്ഷക്കണക്കിന് ഫ്ലാറ്റുകൾ ശൂന്യം കാരണം എന്താണെന്ന് കാണൂ  (2 hours ago)

ഓസ്ട്രേലിയയിൽ മലയാളികൾക്ക് വൻ തൊഴിൽ അവസരങ്ങൾ ഇപ്പോൾ ഉള്ള ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കൂ .... ഇതാ കിടിലൻ അവസരം  (2 hours ago)

സംസ്ഥാനത്തുള്ളത് ഷിഗെല്ല സോണിയേ !! രോ​ഗം സ്ഥിരീകരിച്ചത് 155 പേർക്ക്.. 5 മരണം  (2 hours ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി കെഎസ്ഇബി  (3 hours ago)

നസ്രിയയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയാവുന്നു: ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയ കാരണങ്ങള്‍  (3 hours ago)

ശബരിമലയിലെ സ്വര്‍ണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളില്‍ നിറവ്യത്യാസത്തിന് കാരണം  (3 hours ago)

ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്  (3 hours ago)

ജയിലിൽ തിന്ന് കൊഴുത്ത് അഷ്കറും അഖിലയും !! തലയ്ക്ക് മീതെ ശാപം മാറാതെ ആ വീട്ടിൽ ആമിനയുടെ കണ്ണുനീർ, ആമിനയുടെ ചികിത്സ മുടങ്ങി  (4 hours ago)

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി  (4 hours ago)

രണ്ടോ മൂന്നോ പിള്ളേര്‍ മാത്രം കയറിയാല്‍ മതി: നിന്ന് പൊയ്‌ക്കോളാം എന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍  (4 hours ago)

Malayali Vartha Recommends