Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി: ബിഷപ്പിന്റെ അനുയായികള്‍ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ: ബിഷപ്പിന്റെ അറസ്റ്റ് സ്ഥിരീകരിച്ച് പൊലീസ്

21 SEPTEMBER 2018 05:01 PM IST
മലയാളി വാര്‍ത്ത

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതായി ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനെ പോലീസ് അറിയിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി അഭിഭാഷകന്‍ മന്‍ദീപ് സിംഗ് ആണ് പോലീസ് വിവരം അറിയിച്ചതായി വ്യക്തമാക്കിയത്. ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ പോകുന്നു, തുടര്‍ നടപടിയുമായി നിങ്ങള്‍ക്ക് മുന്നോട്ടുപോകാമെന്ന് പോലീസ് അറിയിച്ചതായാണ് അഭിഭാഷകന്‍ അറിയിച്ചത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സ്ഥിരീകരിച്ച് പൊലീസ്. അറസ്റ്റ് വിവരം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു.വൈദ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ഹൈടെക് സെല്ലിലെത്തും. വൈക്കം താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് വൈദ്യപരിശോധന നടത്തുക. ബിഷപ്പിനെ പാലാ മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചിരുന്നു. ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനേയും പോലീസ് അറസ്റ്റ് വിവരം അറിയിച്ചു. കോട്ടയം എസ്.പി വാര്‍ത്താ സമ്മേളനം നടത്തിഅറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കും.
വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തി. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേരുകയായിരുന്നു.
ബിഷപ്പിനെ വൈക്കം കോടതിയില്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. അ!ഞ്ചു മണിക്ക് ശേഷമാണെങ്കില്‍ പാലാ മജിസ്‌ട്രേറ്റിന് മുന്നിലായിരിക്കും ഹാജരാക്കുക. കേസ് നടക്കുന്നത് പാലാ കോടതിയുടെ കീഴിലുള്ള പ്രദേശത്താണ്. ഇന്ന് പാലാ മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ അ!ഞ്ചു മണിവരെ വൈക്കം മജിസ്‌ട്രേറ്റിനാണ് ചുമതല.
അറസ്റ്റ് മുന്നില്‍ കണ്ട് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഹോട്ടലില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ടപ്പോള്‍ തന്നെ അറസ്റ്റ് ഉണ്ടാകും എന്ന് ബിഷപ്പിന്റെ അടുത്ത കേന്ദ്രങ്ങളോട് പോലീസ് സൂചിപ്പിച്ചിരുന്നു.
10 ശതമാനം കാര്യങ്ങളില്‍ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്.പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയില്‍ വ്യക്തത വരുത്താന്‍ വെള്ളിയാഴ്ച തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യല്‍ നടക്കുമ്പോള്‍ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സി.ഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതായി കേരളത്തിലുള്ള ബിഷപ്പിന്റെ അഭിഭാഷകരെയും അറിയിച്ചിട്ടുണ്ട്. വൈക്കം മജിസ്‌ട്രേറ്റിനു മുമ്പാകെ ബിഷപ്പിനെ ഹാജരാക്കുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതായാണ് സൂചന. പോലീസിന് ഒരു തരത്തിലും വിമര്‍ശനം ഉണ്ടാകാത്ത വിധത്തിലുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.ബിഷപ്പിനെ രണ്ടു ദിവസം കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസിന്റെ തീരുമാനം. മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുമ്പോള്‍ ഇക്കാര്യം പോലീസ് ഉന്നയിക്കും. സാധാരണ ഗതിയില്‍ ബിഷപ്പിനെ കസ്റ്റഡിയില്‍ വിടുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളില്‍ മേല്‍ക്കോടതിയില്‍ ബിഷപ്പ് ജാമ്യത്തിനു പോയാലും ജാമ്യം ഉടനെയൊന്നും ലഭിക്കാത്ത വിധത്തില്‍ ബിഷപ്പിനെ പൂട്ടിയിട്ടുണ്ടെന്നാണ് സൂചന.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (9 minutes ago)

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ചു...  (21 minutes ago)

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (1 hour ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (1 hour ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (2 hours ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (2 hours ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (2 hours ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (3 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (3 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (3 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (4 hours ago)

Malayali Vartha Recommends