കന്യാസ്ത്രീയുമൊത്ത് ബിഷപ്പ് പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങി ; പോലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്

കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് വീണ്ടും പിസി ജോര്‍ജ് എം എല്‍ എ രംഗത്ത്. ബിഷപ്പിനെതിരായി പോലീസ് മൊഴി എഴുതിവാങ്ങിയെന്ന് ആരോപണം. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോര്‍ജ് പറഞ്ഞു. ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.
ബിഷപ്പിനെതിരെ ചുമത്തിയത് കള്ളക്കേസാണ്. പാവത്താന്‍ പൊട്ടന്‍ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കന്‍. അയാളെ പിടിച്ച് ഫാബ്രിക്കേറ്റ് ചെയ്ത് കള്ളക്കേസുണ്ടാക്കിയതാണ്. പരാതിക്കാരിയുടെ സ്വഭാവശുദ്ധിയില്‍ സംശയമുണ്ട്. കത്തോലിക്ക സഭയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്‌റ്റെന്നാണ് തന്റെ വിശ്വാസമെന്നും പി.സി.ജോര്‍ജ്
https://www.facebook.com/Malayalivartha

























